പുതിയ ഭരണസമിതികളുടെ ആദ്യ ചുമതല കെട്ടിട നമ്പർ പുന:ക്രമീകരണം

Share to


Perinthalmanna Radio
Date: 14-01-2026

പെരിന്തൽമണ്ണ: തദ്ദേശ സ്ഥാപനങ്ങളിൽ ചുമതലയേറ്റ പുതിയ ഭരണ സമിതികൾക്ക് ആദ്യ ചുമതല പുതിയ വാർഡുകൾക്ക് അനുസൃതമായി കെട്ടിട നമ്പറുകൾ ഏകീകരിക്കൽ. വിഭജനത്തെ തുടർന്ന് മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും വാർഡുകളിൽ മാറ്റം വന്നിട്ടുണ്ട്. വാർഡുകളുടെ നമ്പർ കൂടി ചേർത്താണ് കെട്ടിട നമ്പറുകൾ ക്രോഡീകരിച്ചിരിക്കുന്നത്. വാർഡ് നമ്പരും കെട്ടിട നമ്പരും ചേർത്താണ് തദ്ദേശ സ്ഥാപനങ്ങളിൽ ഇത് ഫയലിൽ സൂക്ഷിക്കുന്നത്. മുഴുവൻ കെട്ടിടങ്ങൾക്കും പുതിയ നമ്പരിടുന്നതാണ് ഭരണ സമിതികളുടെ ആദ്യത്തെ പ്രവൃത്തി. നിലവിൽ ഗ്രാമ പഞ്ചായത്തുകളിൽ വാർഡുകളുടെ കൂടിയ എണ്ണം 24 ഉം കുറഞ്ഞത് 14 ഉം ആണ്. നേരത്തെ ഇത് യഥാക്രമം 23 ഉം 13 ഉം ആയിരുന്നു. നഗരസഭകളിലും കോർപറേഷനിലും ഇത്തരത്തിൽ ജനസംഖ്യ ആനുപാതികമായി പുതിയ വാർഡുകൾ വന്നതോടെ നിലവിലുള്ളവയുടെ അതിരും നമ്പരും മാറുകയും ആകെ വാർഡുകളുടെ എണ്ണം വർധിക്കുകയും ചെയ്തു. മാറിയ വാർഡ് നമ്പറുകൾ കൂടി ചേർത്താണ് പുതിയ കെട്ടിട നമ്പർ നൽകേണ്ടത്. പഞ്ചായത്ത്, നഗരപാലിക നിയമം പ്രകാരം വസ്തുനികുതി പിരിക്കാനും വിനിയോഗിക്കാനും തദ്ദേശ സ്ഥാപനങ്ങൾക്കാണ് അധികാരമെന്നതിനാൽ അവയുടെ നമ്പർ പുനക്രമീകരണവും അതത് തദ്ദേശ സ്ഥാപനങ്ങളുടെ ബാധ്യതയാണ്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *