Perinthalmanna Radio
Date: 15-01-2026
പെരിന്തൽമണ്ണ ∙ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുൾപ്പെട്ട പെരിന്തൽമണ്ണ നഗരസഭയുടെ ആദ്യ കൗൺസിൽ യോഗത്തിൽ മൈതാനത്തെ ചൊല്ലി ബഹളവും ഭരണ –പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്കേറ്റവും. കയ്യാങ്കളി വരെയെത്തിയെങ്കിലും മുതിർന്ന അംഗങ്ങൾ അനുനയിപ്പിച്ചു. നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിനോട് ചേർന്നു കിടക്കുന്ന സ്ഥലം കുട്ടികൾക്ക് കളിക്കാൻ മൈതാനത്തിനു വേണ്ടി വിട്ടു നൽകണമെന്ന് 29–ാം വാർഡ് അംഗം കെ.മുഹമ്മദ് ഫാസിലാണ് ആവശ്യപ്പെട്ടത്, അജൻഡകൾ പരിഗണിച്ചു കഴിഞ്ഞ ശേഷമായിരുന്നു ആവശ്യം.
ഇക്കാര്യത്തിൽ തൽക്കാലം വാക്കാൻ അനുമതിയെങ്കിലും നൽകണമെന്നതായിരുന്നു ആവശ്യം. ഭരണപക്ഷത്തെ ചില അംഗങ്ങൾ ആവശ്യത്തിനൊപ്പം നിന്നെങ്കിലും പ്രതിപക്ഷം എതിർത്തു. ആവശ്യം ന്യായമാണെങ്കിലും ചട്ടപ്രകാരം അജൻഡയായോ സപ്ലിമെന്ററി അജൻഡയായോ ഉൾപ്പെടുത്താതെ പരിഗണിക്കാനാവില്ലെന്നായിരുന്നു പ്രതിപക്ഷാംഗം നെച്ചിയിൽ മൻസൂറിന്റെ നിലപാട്. അടുത്ത യോഗത്തിൽ അജൻഡയായി ഉൾപ്പെടുത്തിയാൽ മതിയെന്ന് പ്രതിപക്ഷം നിലപാട് കടുപ്പിച്ചതോടെ ഭരണപക്ഷ അംഗങ്ങൾ എതിർത്തു. ഇതോടെ വലിയ തോതിൽ ബഹളവും വാക്കേറ്റവുമായി. കയ്യാങ്കളി വരെയെത്തുമെന്ന നില വന്നപ്പോൾ വൈസ് ചെയർമാൻ എം.ബി.ഫസൽ മുഹമ്മദ്, സ്ഥിരസമിതി അധ്യക്ഷരായ നാലകത്ത് ബഷീർ, ദിനേശ് കണക്കഞ്ചേരി, അമ്പിളി മനോജ് തുടങ്ങിയവരുൾപ്പെടെ ഡയസിൽ നിന്ന് ഇറങ്ങി പ്രവർത്തകരെ അനുനയിപ്പിച്ചു. നഗരസഭാധ്യക്ഷയും എഴുന്നേറ്റ് ശാന്തരാകാൻ ആവശ്യപ്പെട്ടു. തുടർന്ന് പ്രതിപക്ഷാംഗങ്ങൾ ഹാൾ വിട്ടു. യോഗം അവസാനിച്ചതായി നഗരസഭാധ്യക്ഷ പ്രഖ്യാപിക്കുന്നതിനു മുൻപായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.
മൈതാനം യാഥാർഥ്യമാക്കാനല്ല ഭരണപക്ഷത്തിന്റെ ആവേശമെന്നും അതുകൊണ്ടാണ് നടപടിക്രമങ്ങൾ പാലിക്കാൻ തയാറാവാത്തതെന്നും പ്രതിപക്ഷാംഗം നെച്ചിയിൽ മൻസൂർ പിന്നീട് ആരോപിച്ചു.
പൊന്ന്യാകുർശിയിൽ ഹാൾട്ടിങ് പെർമിറ്റ് അനുവദിക്കണമെന്ന ഓട്ടോ തൊഴിലാളികളുടെ അപേക്ഷയുമായി ബന്ധപ്പെട്ട അജൻഡയിലും ഭരണ–പ്രതിപക്ഷാംഗങ്ങൾ കൊമ്പു കോർത്തു. പ്രധാനപ്പെട്ട അജൻഡകൾ യോഗ സമയത്ത് സപ്ലിമെന്ററി അജൻഡയായി ചർച്ചയ്ക്കെത്തിയതും വലിയ തോതിൽ വിമർശന വിധേയമായി. മാധ്യമങ്ങൾക്ക് അജൻഡ നൽ
കാനാവില്ലെന്ന സെക്രട്ടറിയുടെ നിലപാടിനെ ഭരണപക്ഷം എതിർത്തു. നഗരത്തിലെ പ്രയാസങ്ങൾ പരിഹരിക്കാൻ അടിയന്തരമായി ട്രാഫിക് അഡ്വൈസറി ബോർഡ് യോഗം ചേരണമെന്ന് സ്ഥിരസമിതി അധ്യക്ഷൻ നാലകത്ത് ബഷീർ നിർദേശിച്ചു. നഗരം പലയിടങ്ങളിലും പലർക്കായി വീതിച്ചു നൽകിയ സ്ഥിതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാലിന്യം നീക്കം ചെയ്യുന്നതിനും മറ്റുമായി മുൻ നഗരസഭാ കൗൺസിൽ ചെലവിട്ടത് കോടികളാണെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും കഴിഞ്ഞ കാലങ്ങളിൽ എന്തെങ്കിലും അഴിമതി നടന്നിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായെത്തി.
ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുമെന്നും നഗരസഭയിലെ ഒരു രൂപ പോലും അനധികൃതമായി നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നു തന്നെയാണ് തങ്ങളുടെ എപ്പോഴുമുള്ള നിലപാടെന്നും ഇനിയും അങ്ങനെയായിരിക്കുമെന്നും പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. സാധാരണ ജനങ്ങളുടെ അടിയന്തരാവശ്യമായ കുടിവെള്ളം, റോഡ്, വൈദ്യുതി തുടങ്ങിയവയ്ക്ക് ഈ കൗൺസിൽ മുൻഗണന നൽകുമെന്ന് തുടക്കത്തിൽ നഗരസഭാധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ് പറഞ്ഞു. മണ്മറഞ്ഞ മുൻകാല നഗരസഭാംഗങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്.
കഴിഞ്ഞ നഗരസഭാ കൗൺസിലിന്റെ കാലത്ത് വളർന്നു വരുന്ന കായിക താരങ്ങളെ പറ്റിച്ചു. ഇനിയത് നടക്കില്ല. മാലിന്യ പ്ലാന്റിനോട് ചേർന്നുള്ള വെറുതെ കിടക്കുന്ന സ്ഥലം മൈതാനത്തിനു വേണ്ടി അനുവദിക്കണം. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് ഇതിനായി നാട്ടുകാരായ 800 ഓളം പേർ ഒപ്പിട്ട നിവേദനം നഗരസഭാധ്യക്ഷന് നൽകിയിരുന്നു. കളിക്കാനായി സ്ഥലം ഉപയോഗപ്പെടുത്താൻ അന്നത്തെ ചെയർമാൻ വാക്കാൽ അനുമതി നൽകിയതാണ്. എന്നാൽ പിന്നീട് സ്ഥലം നിരപ്പാക്കി കളിക്കാൻ പാകപ്പെടുത്തിയതിന്റെ പേരിൽ കുട്ടികളിൽ നിന്ന് 1.20 ലക്ഷം രൂപ നഗരസഭ ഫൈനായി അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ 80000 രൂപ അന്ന് അടയ്ക്കേണ്ടി വന്നു. ഏറെ പ്രയാസപ്പെട്ടാണ് പ്രദേശത്തെ ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾ ഫൈൻ അടയ്ക്കാൻ പണം സ്വരൂപിച്ചത്. ഈ ആവശ്യം അജൻഡയിൽ ഉൾപ്പെടുത്താൻ 2 ദിവസം മുൻപ് തന്നെ നഗരസഭയിൽ ഉദ്യോഗസ്ഥർക്ക് അപേക്ഷയായി നൽകിയതാണ്. എന്നാൽ സപ്ലിമെന്ററി അജൻഡയിൽ പോലും വന്നില്ല. ഇത്തവണ നൽകിയ തിരഞ്ഞെടുപ്പു വാഗ്ദാനമാണ് ഈ മൈതാനം. അതുകൊണ്ട് തന്നെ മൈതാനം നിർമിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് 29–ാം വാർഡ് കൗൺസിലർ കെ.മുഹമ്മദ് ഫാസിൽ പറഞ്ഞു
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽപെരിന്തൽമണ്ണ നഗരസഭയുടെ ആദ്യ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി

വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ