
Perinthalmanna Radio
Date: 15-01-2026
പെരിന്തൽമണ്ണ: നഗരസഭയിൽ 9 കോടിയോളം രൂപ കെട്ടിട നികുതി പിരിച്ചെടുക്കാനുണ്ടെന്ന് നഗരസഭാ സ്ഥിരസമിതി അധ്യക്ഷൻ പ്രഫ.നാലകത്ത് ബഷീർ. ഇത് യുദ്ധകാലാടിസ്ഥാനത്തിൽ പിരിച്ചെടുക്കാൻ പ്രത്യേക അദാലത്ത് നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഇന്നലെ നടന്ന ആദ്യ കൗൺസിൽ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. മാലിന്യ ശേഖരണവും സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇക്കാലമത്രയും നടന്നത് പരിശോധിക്കും.
അപാകത കണ്ടെത്തിയാൽ ആവശ്യമായ തെളിവുകൾ ശേഖരിച്ച് വിജിലൻസിന് പരാതി കൈമാറും. കഴിഞ്ഞ ഒരു മാസം മാത്രം മാലിന്യ ശേഖരണത്തിന് 7 ലക്ഷം രൂപ ലഭിച്ചു. മുൻപ് ലഭിച്ച തുക ഇതിനേക്കാൾ വളരെ കുറവായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
