
Perinthalmanna Radio
Date: 16-01-2026
പെരിന്തല്‍മണ്ണ: ഹോട്ട്സ്പോട്ടുകളില്‍ പരിശോധന തുടർന്ന് എക്സൈസ്. ഇന്റലിജൻസ് ജോയിന്റ് എക്സൈസ് കമ്മീഷണറുടെ നിർദേശാനുസരണം കൊടികുത്തിമല, മാനത്തുമംഗലം ബൈബാസ് എന്നിവിടങ്ങളിലാണ് ഇന്നലെ പെരിന്തല്‍മണ്ണ എക്സൈസ് റേഞ്ച് സംഘം മിന്നല്‍ പരിശോധന നടത്തിയത്.
പരിശോധനയില്‍ നാല് കേസുകള്‍ രജിസ്റ്റർ ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഹോട്ട് സ്പോട്ടുകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്നും മദ്യം, മയക്കുമരുന്ന് സംബന്ധമായ പരാതികള്‍ മലപ്പുറം എക്സൈസ് കണ്ട്രോള്‍ റൂം നന്പറായ 04832 734 886 എന്ന നന്പറിലോ 9061178000, 9447178000 എന്നീ ടോള്‍ഫ്രീ നന്പറുകളിലോ വിവരം തരണമെന്ന് അധികൃതർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
