
Perinthalmanna Radio
Date: 18-01-2026
വളാഞ്ചേരി : ചരക്കു ലോറിയുടെ ഇന്ധനടാങ്ക് പൊട്ടി മുന്നൂറ് ലിറ്ററോളം ഡീസൽ റോഡിൽ പരന്നൊഴുകി. ശനിയാഴ്ച പുലർച്ചെ ഒന്നിന് വളാഞ്ചേരി സെൻട്രൽ ജങ്ഷനിലായിരുന്നു സംഭവം.
ലോറി കോഴിക്കോട് ഭാഗത്തുനിന്ന് സിമന്റുമായി പാലക്കാട്ടേക്ക് പോകുകയായിരുന്നു. തിരുവേഗപ്പുറ പാലംപണി നടക്കുന്നതിന്റെ സൂചനാ ബോർഡിൽ തട്ടി ഡീസൽടാങ്ക് പൊട്ടുകയായിരുന്നു. ഇന്ധനം റോഡിലേക്ക് ഒഴുകുന്നതിനിടെ ലോറിയുമായി ഡ്രൈവർ പട്ടാമ്പി റോഡിലേക്ക് കുറച്ചു ദൂരം മുന്നോട്ടു പോയി സുരക്ഷിതമായൊരിടത്ത് നിർത്തി. അതിനാൽ നഗരം ‘ഡീസൽപ്രളയ’ത്തിൽനിന്ന് രക്ഷപ്പെട്ടു.
വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. തിരൂരിൽനിന്നെത്തിയ സംഘം റോഡ് കഴുകി വൃത്തിയാക്കി ഗതാഗത യോഗ്യമാക്കി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
