പുരസ്‌കാര നിറവിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്

Share to


Perinthalmanna Radio
Date: 21-01-2026

പെരിന്തൽമണ്ണ: നീർത്തടാധിഷ്ഠിത പ്രവർത്തനങ്ങൾ പിഎംകെഎസ്‌വൈ പദ്ധതി പ്രകാരമുള്ള വിവിധ പദ്ധതികൾ ഏറ്റവും മികച്ച നിലയിൽ പൂർത്തീകരിച്ചതിന് പെരിന്തൽമണ്ണ ബ്ലോക്ക്‌ പഞ്ചായത്തിന് ജൻഭാഗീദാരി പുരസ്കാരം. നേമം, അടിമാലി എന്നീ ബ്ലോക്ക് പഞ്ചായത്തുകൾക്കും പുരസ്‌കാരം ലഭിച്ചു. 3 ബ്ലോക്ക് പഞ്ചായത്തുകൾക്കും പുരസ്‌കാരത്തോടൊപ്പം 20 ലക്ഷം രൂപയുടെ കാഷ് അവാർഡും സമ്മാനിച്ചു. തിരുവനന്തപുരം നേമം ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബഷീറ, സ്ഥിരസമിതി അധ്യക്ഷ പ്രബീന ഹബീബ്, അക്കൗണ്ടന്റ് സഫിയ, പ്രോജക്‌ട് എൻജിനീയർ മുബഷിറ, വിഇഒ ലിജിത് എന്നവർ ചേർന്ന് ഏറ്റുവാങ്ങി.

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയുടെ വാട്ടർ ഷെഡ് ഡവലപ്മെന്റ് ഘടകം 2.0 പദ്ധതിയുടെ ഭാഗമായി നടന്ന സംസ്ഥാന നീർത്തട മഹോത്സവത്തിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്. എസ്എൽഎൻഎ സിഇഒ അപൂർവ ത്രിപാഠി, കലക്‌ടർ അനുകുമാരി, കില ഡയറക്‌ടർ ജനറൽ നിസാമുദ്ദീൻ എന്നിവരും പങ്കെടുത്തു. പിഎംകെഎസ്‌വൈ പദ്ധതിയിൽ അങ്ങാടിപ്പുറം, കീഴാറ്റൂർ, പുഴക്കാട്ടിരി, മക്കരപ്പറമ്പ് പഞ്ചായത്തുകളിലായി 13 കോടി രൂപയുടെ കൃഷി, മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങളാണ് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *