
Perinthalmanna Radio
Date: 26-01-2026
എഴുപത്തിഏഴാം റിപ്പബ്ലിക് ദിനത്തിന്റെ നിറവിൽ രാജ്യം. 1950 ജനുവരി 26-നാണ് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നതും ഭാരതം ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി മാറിയതും. ഈ ചരിത്ര മുഹൂർത്തത്തിന്റെ സ്മരണ പുതുക്കിക്കൊണ്ടാണ് ഓരോ വർഷവും ജനുവരി 26 റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.
ബ്രിട്ടീഷ് ഭരണത്തിൽ നിന്നും 1947-ൽ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും, സ്വന്തമായൊരു ഭരണഘടന രൂപപ്പെടുന്നത് വരെ ഇന്ത്യ ഭരിക്കപ്പെട്ടിരുന്നത് കൊളോണിയൽ നിയമങ്ങളാലായിരുന്നു. ഡോ. ബിആർ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ നിർമ്മാണ സഭ ദീർഘകാലത്തെ ചർച്ചകൾക്കും പഠനങ്ങൾക്കും ഒടുവിലാണ് ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടന തയ്യാറാക്കുന്നത്. വ്യക്തിസ്വാതന്ത്ര്യം, തുല്യത, നീതി, സാഹോദര്യം എന്നീ മഹത്തായ മൂല്യങ്ങളിലൂന്നിയാണ് നമ്മുടെ ഭരണഘടന നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ (പഴയ രാജ്പഥ്) നടക്കുന്ന ഗംഭീരമായ പരേഡാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ പ്രധാന ആകർഷണം. രാഷ്ട്രപതി ദേശീയ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് വിളിച്ചോതുന്ന മാർച്ച് പാസ്റ്റുകളും വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങളും ഈ പരേഡിൽ ഉൽപ്പെട്ടിരിക്കുന്നു.
10:30ന് വര്‍ണാഭമായ പരേഡ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും. രാഷ്ട്രപതി എത്തുന്നതോടെ 90 മിനിറ്റ് നീളുന്ന പരേഡിന് കര്‍ത്തവ്യപഥില്‍ തുടക്കമാകും. ഓപ്പറേഷന് സിന്ദൂറിന് ശേഷമെത്തുന്ന ആദ്യ റിപ്പബ്ലിക് ദിന പരേഡില്‍ രാജ്യം ഇന്നുവരെ കരസ്ഥമാക്കിയ സൈനിക നേട്ടങ്ങളും പുത്തന്‍ ആയുധങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും പ്രദര്‍ശിപ്പിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
