
Perinthalmanna Radio
Date: 26-01-2026
പെരിന്തൽമണ്ണ: ഷൊർണൂർ – നിലമ്പൂർ പാതയിലൂടെ സർവീസ് നടത്തുന്ന കോട്ടയം – നിലമ്പൂർ എക്സ്പ്രസിന് പുതുതായി അനുവദിച്ച സ്റ്റോപ്പുകൾ ഇന്ന് (ജനുവരി 26) മുതൽ പ്രാബല്യത്തിൽ വരും. തുവ്വൂർ, വല്ലപ്പുഴ സ്റ്റേഷനുകളിലാണ് പുതുതായി സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. പുതിയ സ്റ്റോപ്പുകൾ ഉൾപ്പെടുത്തിയതോടെ ട്രെയിനിന്റെ സമയക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
3.15ന് നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന നിലമ്പൂർ–കോട്ടയം എക്സ്പ്രസ് 3.39ന് തുവ്വൂർ, 3.46ന് മേലാറ്റൂർ, 3.54ന് പട്ടിക്കാട്, 4.01ന് അങ്ങാടിപ്പുറം 4.18ന് വല്ലപ്പുഴ എന്നിങ്ങനെയാണ് പുതിയ സമയക്രമം. കോട്ടയത്തു നിന്നെത്തി രാവിലെ 10.10ന് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന കോട്ടയം–നിലമ്പൂർ എക്സ്പ്രസ് 10.21ന് വല്ലപ്പുഴ, 10.26ന് കുലുക്കല്ലൂർ, 11.12ന് തുവ്വൂർ എന്നിങ്ങനെയാണ് ക്രമീകരണം വരുത്തിയത്. മറ്റു സമയങ്ങളിൽ മാറ്റമില്ല.
കോവിഡ് കാലത്തിന് മുൻപ് പാസഞ്ചർ ട്രെയിൻ ആയി ഓടിയിരുന്ന കോട്ടയം എക്സ്പ്രസ് ട്രെയിനിന് പാതയിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും സ്റ്റോപ് ഉണ്ടായിരുന്നതാണ്. എന്നാൽ കോവിഡിനു ശേഷം എക്സ്പ്രസ് ട്രെയിനായി തിരിച്ചെത്തിയ കോട്ടയം ട്രെയിനിന് നിലമ്പൂർ കഴിഞ്ഞാൽ വാണിയമ്പലം, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ മാത്രമായിരുന്നു സ്റ്റോപ്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കുലുക്കല്ലൂരും പട്ടിക്കാടും മേലാറ്റൂരും സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചിരുന്നു. ഒടുവിലിപ്പോൾ തുവ്വൂരിലും വല്ലപ്പുഴയിലുമായി.
അലിഗഡ് മുസ്ലിം സർവകലാശാല മലപ്പുറം സെന്റർ സ്ഥിതി ചെയ്യുന്ന ചെറുകരയിൽകൂടി സ്റ്റോപ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. ഒട്ടേറെ യാത്രക്കാരുള്ള റെയിൽവേ സ്റ്റേഷനാണ് ചെറുകര.
ചെറുകരയിൽ കോട്ടയം–നിലമ്പൂർ എക്സ്പ്രസ് ട്രെയിനിനും എറണാകുളം–നിലമ്പൂർ മെമു സർവീസിനും സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി.പി.സുനീർ എംപി സതേൺ റെയിൽവേ ജനറൽ മാനേജർക്ക് കത്ത് നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
