
Perinthalmanna Radio
Date: 27-01-2026
പട്ടിക്കാട് : പന്നിശല്യം കൊണ്ട് ദുരിതമനുഭവിക്കുകയാണ് കീഴാറ്റൂർ വടക്കുംതലയിലെ കർഷകർ. നിത്യവും ഒട്ടേറെ കാർഷിക വിളകളാണ് കൂട്ടമായി എത്തുന്ന പന്നികൾ നശിപ്പിക്കുന്നത്. വർഷങ്ങളായി തുടരുന്ന പന്നിശല്യം ഇപ്പോൾ രൂക്ഷമായിരിക്കുകയാണ്.
പൂളാർത്ത് രാമചന്ദ്രൻ, വെളുത്തോതൊടി ഉദയൻ, വെളുത്തോതൊടി ബാബു, ഇല്ലിക്കൽ ശിവരാമൻ, ഇല്ലിക്കൽ രാധാകൃഷ്ണൻ, ഇല്ലിക്കൽ ഉണ്ണികൃഷ്ണൻ, ഇല്ലിക്കൻ ഭാസ്‌കരൻ, ആമ്പിൻകാട്ടിൽ ഹരിദാസ് തുടങ്ങിയവരുടെ കാർഷികവിളകളാണ് കഴിഞ്ഞ ദിവസങ്ങളിലായി നശിപ്പിക്കപ്പെട്ടത്.
മരച്ചീനി, വാഴ, ചേമ്പ്, മഞ്ഞൾ, നെല്ല് തുടങ്ങിയ വിളകളാണ് നശിച്ചതിലേറെയും. പലരും കൃഷിയിടത്തിനു ചുറ്റും വലയും കമ്പിവേലിയും നിർമിച്ചെങ്കിലും ഇതെല്ലാം തകർത്താണ് പന്നികൾ കൂട്ടമായി കൃഷിയിടത്തിൽ എത്തുന്നത്.
പന്നിശല്യം പതിവായതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ കർഷകർക്കും ഉണ്ടാകുന്നത്. പാട്ടത്തിനെടുത്ത ഭൂമിയിൽ കടം വാങ്ങിയും ലോണെടുത്തുമൊക്കെയാണ് മിക്ക കർഷകരും കൃഷിയിറക്കുന്നത്. കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നതിനാൽ പാട്ടം കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പല കർഷകരും. പന്നികളെ വെടിവച്ചുകൊല്ലാൻ സർക്കാർ ഉത്തരവുണ്ടെന്നിരിക്കെ പഞ്ചായത്ത് അതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
