സ്‌കൂൾ പൊതു പരീക്ഷകൾ മാർച്ച് 13 മുതൽ നടത്താൻ ശുപാർശ

Share to

Perinthalmanna Radio
Date: 09-11-2022

എസ്.എസ്.എൽ.സി., പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ മാർച്ച് 13 മുതൽ 30 വരെ നടത്താൻ ശുപാർശ. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ സാന്നിധ്യത്തിൽ നടന്ന പരീക്ഷയുമായി ബന്ധപ്പെട്ട സമിതിയുടെ യോഗമാണ് സർക്കാരിന് ശുപാർശ നൽകിയത്. ഇതിനു മുന്നോടിയായി മോഡൽ പരീക്ഷകൾ പൂർത്തിയാക്കും. ഈ സമയക്രമത്തിൽ പൊതുപരീക്ഷ നടക്കാത്ത ദിവസങ്ങളിൽ ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ പരീക്ഷകളും നടത്താമെന്നാണ് ശുപാർശ. സമിതിറിപ്പോർട്ട് സർക്കാർ പരിഗണിച്ചശേഷമേ പരീക്ഷാ നടത്തിപ്പിൽ അന്തിമ തീരുമാനമെടുക്കൂ.

Share to

Leave a Reply

Your email address will not be published. Required fields are marked *