Perinthalmanna Radio
Date: 11-11-2022
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രി വെച്ച് ലോക പ്രതിരോധ കുത്തിവെപ്പ് ദിനം വിപുലമായി ആചരിച്ചു.
നഗരസഭയിലെ 34 വാർഡുകളിൽ നിന്നായി തെരഞ്ഞെടുത്ത കുട്ടികളെ ഉൾപ്പെടുത്തി ബേബി ഷോ പ്രോഗ്രാം നടത്തി. പങ്കെടുത്തവരിൽ നിന്നും മാനദണ്ഡങ്ങൾ അനുസരിച്ച് ഹെൽത്തി ബേബി സെലക്ഷൻ നടത്തി. സ്ക്രീനിംഗിന് ജില്ലാ ആശുപത്രിയിലെ പീഡിയാട്രിഷൻ ഡോ: രുഗ്മ നേതൃത്വം നൽകി. പ്രോഗ്രാമിന് ഡോ: ബിജു തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ :അബ്ദുൽ റസാഖ് (RM0) ഉദ്ഘാടനം നിർവ്വഹിച്ചു.
ശ്രീമതി രജനി ( NSO), ശ്രീമതി നുസൈബ (Dep NSO), ശ്രീമതി ശ്രീദേവി ( NMS), നിധീഷ് (PRO), ധന്യ (ASHA) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശ്രീമതി പുഷ്പലത (PHN) ഇമ്മൂണൈസേഷനെ കുറിച്ച് ക്ലാസെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർമാരായ സെന്തിൽ കുമാർ സ്വാഗതവും സെക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.