വെട്ടത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ ദിനാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

Share to

Perinthalmanna Radio
Date: 15-11-2022

വെട്ടത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദിനാവസ്ഥ നിരീക്ഷണ കേന്ദ്രം കായിക വകുപ്പ്മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ ഒരുക്കിയ ശലഭ പാർക്കിൻ്റെ സമർപ്പണവും മന്ത്രി നിർവഹിച്ചു. സർക്കാറിൻ്റെ നൂറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്താകെ 240 ഉം മലപ്പുറം ജില്ലയിലെ 17 ഉം ഹയർ സെക്കൻഡറി സ്കൂളുകളിലാണ് ദിനാവസ്ഥ നിരീക്ഷണ കേന്ദ്രം നിർമിച്ചിട്ടുള്ളത്. ഭൂമിശാസ്ത്രം പഠന വിഷമായ സ്കൂളുകളിലാണ് കേന്ദ്രം അനുവദിച്ചത്. ഇതിൽ ജില്ലയിൽ ആദ്യമായി പ്രവർത്തി പൂർത്തിയായത് വെട്ടത്തൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലേതാണ്. സൂക്ഷ്മ കാലാവസ്ഥ വ്യതിയാനവും ദിനവസ്ഥയിലുണ്ടാകുന്ന ഏറ്റകുറ്റച്ചിലുകളും കൃത്യതയോടെ മനസ്സിലാക്കുന്നതിനോടൊപ്പം അവ പൊതു സമൂഹത്തിന് കൂടി ഉപകാരപ്പെടുന്ന വിധത്തിലാണ് കേന്ദ്രത്തിൻ്റെ പ്രവർത്തനം. പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായാണ് വിദ്യാലയത്തിൽ ദിനാവസ്ഥ നിരീക്ഷണ കേന്ദ്രം ഒരുക്കിയത്.

വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി എം മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി റഹ്മത്തുന്നീസ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എൻ ഉസ്മാൻ, സർവ ശിക്ഷ കേരള ഡി പി സി ടി രത്നാകരൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉമ്മർ എടപ്പറ്റ, എസ്എസ്കെ പ്രോഗ്രാം ഓഫീസർമരായ എം. ഡി മഹേഷ്, പി മനോജ് കുമാർ, ബി ആർ സി കോഡിനേറ്റർ വി.എൻ ജയൻ, സ്കൂൾ പ്രിൻസിപ്പൽ എ അഷ്റഫ്, വൈസ് പ്രിൻസിപ്പൽ പി.കെ സക്കീർ ഹുസൈൻ, പിടിഎ പ്രസിഡൻ്റ് പികെ ജാഫർ ബാബു, എസ് എം സി ചെയർമാൻ ടി മമ്മു, എം ടി എ പ്രസിഡൻ്റ് കെ ജ്യോതി, സ്കൂൾ വെൽഫയർ കമ്മിറ്റി ചെയർമാൻ കെ.കെ മുഹമ്മദ് ബഷീർ, സ്റ്റാഫ് സെക്രട്ടറി പി. അംബിക എന്നിവർ സംസാരിച്ചു.

Share to

Leave a Reply

Your email address will not be published. Required fields are marked *