
Perinthalmanna Radio
Date: 19-11-2022
ഇന്ന് നടത്താനിരുന്ന രാജ്യവ്യാപക ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി നടന്ന ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്. ഇതോടെ രാജ്യത്തെ എല്ലാ ബാങ്കുകളും ഇന്ന് പ്രവര്‍ത്തിക്കും. ഉന്നയിച്ച ഭൂരിഭാഗം ആവശ്യങ്ങളും പരിഹരിക്കാന്‍ സമ്മതിച്ചതിനാലാണ് പണിമുടക്കില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതെന്ന് എ.ഐ.ബി.ഇ.എ. ജനറല്‍ സെക്രട്ടറി സി.എച്ച്.വെങ്കിടാചലം അറിയിച്ചു.
