
Perinthalmanna Radio
Date: 20-11-2022
കോഴിക്കോട്: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ.പി മുഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് കാരന്തൂർ മർക്കസ് വൈസ് പ്രസിഡന്റും മുതിർന്ന അധ്യാപകനുമാണ്. ഇന്നു പുലർച്ചെ 5.45നായിരുന്നു അന്ത്യം.
അസുഖ ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മയ്യിത്ത് നമസ്‌കാരം രാവിലെ 10 മണി വരെ കാരന്തൂർ മർക്കസിൽ നടക്കും. ഖബറടക്കം വൈകീട്ട് നാലു മണിക്ക് കൊടുവള്ളിക്കടുത്തുള്ള കരുവമ്പൊയിലിൽ നടക്കും.
