Perinthalmanna Radio
Date: 22-11-2022
പെരിന്തൽമണ്ണ: ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് മോഷ്ടിച്ച സ്കൂട്ടറുമായി യുവാവ് അറസ്റ്റിൽ. കീഴാറ്റൂർ അത്തിക്കുന്നിൽ ജിതിനെ (23)യാണ് പെരിന്തൽമണ്ണ എസ്.ഐ. എ.എം. യാസിറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. പൊന്ന്യാകുർശി-മാനത്തുമംഗലം ബൈപ്പാസ് റോഡിൽ വാഹനപരിശോധനക്കിടെ സ്കൂട്ടറുമായെത്തിയ ജിതിനോട് വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഹാജരാക്കാനായില്ല. തുടർന്നുള്ള വിശദമായ ചോദ്യംചെയ്യലിൽ തറയിൽ ബസ്സ്റ്റാൻഡിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ചുകൊണ്ടുവരികയായിരുന്നുവെന്ന് ബോധ്യപ്പെട്ടതായി പോലീസ് അറിയിച്ചു. തുടർന്ന് അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.