
Perinthalmanna Radio
Date: 23-11-2022
പെരിന്തൽമണ്ണ: എരവിമംഗലത്ത് വീടിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം. ഒലിങ്കര വെട്ടിയിൽ ചോലോത്ത് സെയ്തലവിയുടെ മകളാണ് രാവിലെ പതിനൊന്നോടെ പുലിയെ പോലുള്ള മൃഗത്തെ കണ്ടതായി പറയുന്നത്. വീട്ടിൽ വസ്ത്രം അലക്കുന്നതിനിടെ പുലിയെന്ന് തോന്നിക്കുന്ന മൃഗത്തെ കണ്ട ഇവർ ഭയന്ന് നില വിളിച്ച് വീട്ടിലേക്ക് ഓടുകയായിരുന്നു.
നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ സമീപത്തുള്ള കുറ്റിക്കാട്ടിൽ തിരച്ചിൽ നടത്തിയെങ്കി ലും ഒന്നും കണ്ടെത്താനായില്ല. ഒരാഴ്ച മുൻപ് സെയ്തലവിയു ടെ ഭാര്യയും ഇതേ സ്ഥലത്ത് പുലിയെ കണ്ടതായി പറയുന്നു. രാവിലെ ആയിരുന്നു അത്. കുന്നപ്പള്ളി അടിവാരത്ത് പലയിടങ്ങളിലും പുലിയെ പോലുള്ള മൃഗത്തെ കണ്ടതായി അഭ്യൂഹം പരന്നതോടെ നാട്ടുകാർ ഭീതിയി ലാണ്. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ കോഴിഫാമിൽ ജോ ലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളി പുലിയെ കണ്ടതായി പറയുന്നു. രാത്രി ശബ്ദം കേട്ട് ടോർച്ച് തെളിച്ച് നോക്കിയപ്പോൾ പുലിയെന്ന് തോന്നിക്കുന്ന മൃഗത്തെ കണ്ടതായാണ് പറയുന്നത്.
പ്രദേശത്ത് രണ്ടാഴ്ച മുൻപാണ് കൂട്ടിൽ കെട്ടിയിട്ടിരുന്ന രണ്ട് ആടുകളെ അജ്ഞാത ജീവി ആക്രമിച്ചത്. ഒരാടിനെ മുഴുവനായി തിന്നിരുന്നു. ഇത് പുലിയാണോ എന്നാണ് നാട്ടുകാരുടെ സംശയം. ജന പ്രതിനിധികളും നാട്ടുകാരും ചേർന്ന് സമീപങ്ങളിലെ പുൽ കാടുകൾ വെട്ടി മാറ്റാനുള്ള നീക്കം നടത്തുന്നുണ്ട്.
