ഖത്തറിൽ വീണ്ടും അട്ടിമറി; ജർമനി ജപ്പാനോട് തോറ്റു

Share to

Perinthalmanna Radio
Date: 23-11-2022

ആദ്യ പകുതിയുടെ ഇടവേളയ്ക്കു കയറിയപ്പോൾ ജപ്പാൻ താരങ്ങൾക്ക് സംഭവിച്ചത് എന്തായിരിക്കും? ഖലീഫ സ്റ്റേഡിയത്തിൽ ഗ്രൂപ്പ് ഇയിലെ ജർമനി – ജപ്പാൻ പോരാട്ടം കണ്ട ഫുട്ബോൾ ലോകം മുഴുവൻ ചോദിക്കുന്ന ചോദ്യമാണിത്. ആദ്യപകുതിയിൽ തീർത്തും ദയനീയ പ്രകടനവുമായി നിരാശപ്പെടുത്തിയ ജപ്പാന്, രണ്ടാം പകുതിയിലെ വിസ്മയ പ്രകടനത്തോടെ ഖത്തർ ലോകകപ്പിൽ അട്ടിമറി ജയം. കഴിഞ്ഞ ലോകകപ്പിലെ മോശം പ്രകടനത്തിനു പകരം വീട്ടാനെത്തിയ ജർമനയെ, ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജപ്പാൻ അട്ടിമറിച്ചത്. ഖത്തർ ലോകകപ്പിൽ സൗദി അറേബ്യ അർജന്റീനയെ വീഴ്ത്തിയതിനു പിന്നാലെ, വീണ്ടും മറ്റൊരു വമ്പൻ അട്ടിമറി. പകരക്കാരായി ഇറങ്ങിയ റിറ്റ്സു ഡൊവാൻ (75), ടകൂമ അസാനോ (83) എന്നിവരാണ് ജപ്പാനായി ഗോൾ നേടിയത്. ജർമനിയുടെ ഗോൾ ആദ്യ പകുതിയുടെ 33–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ഇകായ് ഗുണ്ടോകൻ നേടി.

Share to

Leave a Reply

Your email address will not be published. Required fields are marked *