
Perinthalmanna Radio
Date: 25-11-2022
സാങ്കേതിക തകരാർ സുഗമമായ റേഷൻ വിതരണത്തെ ബാധിക്കാതിരിക്കാൻ റേഷൻ കടകളുടെ പ്രവർത്തന സമയം 25 മുതൽ 30 വരെ പുനഃക്രമീകരിക്കുന്നതായി മന്ത്രി അറിയിച്ചു. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ 25, 28, 30 തീയതികളിൽ രാവിലെ എട്ട് മുതൽ ഒരു മണിവരെയും 26, 29 തീയതികളിൽ ഉച്ചയ്ക്കു ശേഷം രണ്ട് മണി മുതൽ ഏഴ് മണി വരെയും പ്രവർത്തിക്കും. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ 26, 29 തീയതികളിൽ രാവിലെ എട്ട് മുതൽ ഒരു മണിവരേയും 25, 28, 30 തീയതികളിൽ ഉച്ചയ്ക്കുശേഷം രണ്ടു മണി മുതൽ ഏഴു മണിവരെയുമാണ് പ്രവര്‍ത്തിക്കുക.
