ആധാർ- വോട്ടർ കാർഡുകൾ ബന്ധിപ്പിക്കൽ; കേരളത്തിൽ 56 ശതമാനം പൂർത്തിയായി

Share to

Perinthalmanna Radio
Date: 27-11-2022

ആധാർ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കുന്നത് ശനിയാഴ്ചയോടെ കേരളത്തിൽ 55.83 ശതമാനമായി. 67.61 ശതമാനം പൂർത്തിയാക്കിയ ആലപ്പുഴയാണ് ഒന്നാമത്. വയനാട് ജില്ലയിൽ 66.82 ശതമാനവും പൂർത്തിയായി. അതേ സമയം തലസ്ഥാന ജില്ലയായ തിരുവനന്തപുരമാണ് ഏറ്റവും പിന്നിൽ-48.32 ശതമാനം. പിന്നിൽനിന്ന് രണ്ടാമത് മെട്രോ നഗരമായ കൊച്ചി ഉൾപ്പെടുന്ന എറണാകുളം ജില്ലയാണ്-48.69 ശതമാനം.

കാർഡ് ബന്ധിപ്പിക്കലിന് വേഗം കൂട്ടാൻ ഞായറാഴ്ചയും ഡിസംബർ മൂന്ന്, നാല് തീയതികളിലും ബൂത്തുകളും താലൂക്ക്, വില്ലേജ് ഓഫീസുകളും തുറന്ന് പ്രവർത്തിക്കും. കരട് വോട്ടർപട്ടിക പരിശോധിക്കാനും 17 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേരുചേർക്കാൻ മുൻകൂട്ടി അപേക്ഷ നൽകാനും സൗകര്യമുണ്ട്.

കടുത്ത ദുരിത സാഹചര്യങ്ങളിൽ ജീവിക്കുന്ന ആദിവാസികളെ കണ്ടെത്തി വോട്ടർ പട്ടികയിൽ ചേർക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഇവരുടെ ആവാസ മേഖലകളിൽച്ചെന്ന് പ്രായപൂർത്തിയായവരെ കണ്ടെത്തി പട്ടികയിൽ ചേർക്കും. അതിനായി പ്രത്യേക ക്യാമ്പുകൾ നടത്തും.

Share to

Leave a Reply

Your email address will not be published. Required fields are marked *