
Perinthalmanna Radio
Date: 29-11-2022
2023 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് ഒമ്പതിന് ആരംഭിക്കുന്ന പരീക്ഷ മാർച്ച് 29ന് പൂർത്തിയാവും. രാവിലെ 9.30 മുതൽ ഉച്ചക്ക് 11.15 വരെയാണ് പരീക്ഷാ സമയം. ഐ.ടി പ്രാക്ടിക്കൽ പരീക്ഷ 2023 ഫെബ്രുവരി 15 മുതൽ 25 വരെ നടക്കും.
എസ്.എസ്.എൽ.സി ടൈംടേബിൾ
▪️09/03/2023 – ഒന്നാം ഭാഷ-പാർട്ട് 1 (മലയാളം/ തമിഴ്/ കന്നഡ/ ഉറുദു / ഗുജറാത്തി/ അഡീ. ഇംഗ്ലീഷ്/ അഡീ. ഹിന്ദി/ സംസ്കൃതം (അക്കാദമിക്)/ സംസ്കൃതം ഓറിയന്റൽ- ഒന്നാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്)/ അറബിക് (അക്കാദമിക്) /അറബിക് ഓറിയന്റൽ- ഒന്നാം പേപ്പർ (അറബിക് സ്കൂളുകൾക്ക്)
▪️13/03/2023 – രണ്ടാം ഭാഷ -ഇംഗ്ലീഷ്
▪️15/03/2023 – മൂന്നാം ഭാഷ – ഹിന്ദി/ ജനറൽ നോളഡ്ജ്
▪️17/03/2023 – രസതന്ത്രം
▪️20/03/2023 – സോഷ്യൽ സയൻസ്
▪️22/03/2023 – ജീവശാസ്ത്രം
▪️24/03/2023 – ഊർജശാസ്ത്രം
▪️27/03/2023 – ഗണിതശാസ്ത്രം
▪️29/03/2023 – ഒന്നാം ഭാഷ-പാർട്ട് 11 (മലയാളം/ തമിഴ്/ കന്നഡ/ സ്പെഷ്യൽ ഇംഗ്ലീഷ്/ ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്കൂളുകൾക്ക്)/ അറബിക് ഓറിയന്റൽ- രണ്ടാം പേപ്പർ (അറബിക് സ്കൂളുകൾക്ക്)/ സംസ്കൃതം ഓറിയന്റൽ- രണ്ടാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്)
