
Perinthalmanna Radio
Date: 30-11-2022
മലപ്പുറം : ജില്ലയിലെ കെഎസ്ആർടിസിയുടെ മൂന്ന് ഡിപ്പോകളിൽ നിന്ന് ഗവിയിലേക്ക് ഉല്ലാസ യാത്ര. രണ്ട് ദിവസത്തെ പാക്കേജാണ് പ്രഖ്യാപിച്ചത്. പത്തനംതിട്ട വഴിയാണ് യാത്ര. മലപ്പുറം ഡിപ്പോയിൽ നിന്ന് ഡിസംബർ 10നും പെരിന്തൽമണ്ണയിൽ നിന്ന് 20നുമാണ് യാത്ര. നിലമ്പൂരിൽ നിന്ന് 17നും 30നും പുറപ്പെടുന്ന 2 ട്രിപ്പുകളുമുണ്ട്. മലപ്പുറം, പെരിന്തൽമണ്ണ ഡിപ്പോകളിൽ നിന്ന് ആദ്യ ദിനം പുലർച്ചെ പുറപ്പെട്ട് കുമരകത്ത് ബോട്ടിങ് നടത്തിയ ശേഷം രാത്രി പത്തനംതിട്ടയിൽ തങ്ങുന്ന വിധത്തിലാണ് ക്രമീകരണം, അവിടെ നിന്ന് പിറ്റേന്ന് രാവിലെ 7ന് ഗവിയിലേക്ക് പുറപ്പെടും. ഗവിയിലും ബോട്ടിങ് ഉണ്ട്. ഉച്ച ഭക്ഷണവും ബോട്ടിങ്ങും ഉൾപ്പെടെയാണ് പാക്കേജ്. വിവരങ്ങൾക്ക്: മലപ്പുറം -9446389823, 9995726885, പെരിന്തൽമണ്ണ 9048848436, 9544088226, നിലമ്പൂർ – 7012968595, 9846869969.
