Perinthalmanna Radio
Date:03-12-2022
ഖത്തർ ലോകകപ്പിലെ ഗ്രൂപ് ജിയിലെ അവസാന മത്സരത്തിൽ ബ്രസീലിനെ കീഴടക്കി കാമറൂൺ . എതിരില്ലാത്ത ഒരു ഗോളിനാണ് കാമറൂൺ വിജയം നേടിയത്. ഇഞ്ചുറി ടൈമിൽ ഹെഡറിലൂടെ വിൻസെന്റ് അബൂബക്കർ ആണ് വിജയ ഗോൾ നേടിയത്. വിജയിച്ചെങ്കിലും കാമറൂണിന് അവസാന പതിനാറിൽ ഇടം കണ്ടെത്താൻ സാധിച്ചില്ല. 6 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീലും രണ്ടാം സ്ഥാനക്കാരായി സ്വിസും പ്രീ ക്വാർട്ടറിലെത്തി.കൊറിയയാണ് അവസാന പതിനാറിൽ ബ്രസീലിന്റെ എതിരാളികൾ.
സ്വിസ്സിനെതിരെ ഇറങ്ങിയ ടീമിൽ നിന്നും 10 മാറ്റങ്ങളുമായാണ് ബ്രസീൽ ഇന്നിറങ്ങിയത്.പതിനൊന്നാം മിനിറ്റിൽ കാമറൂൺ ബോക്സിൽ ബ്രസീലിന്റെ മുന്നേറ്റം കാണാൻ സാധിച്ചത്. 14 ആം മിനുട്ടിൽ ഫ്രെഡ് മധ്യനിരയിൽ നിന്നും കൊടുത്ത മികച്ചൊരു ക്രോസിൽ നിന്നുമുള്ള മാർട്ടിനെല്ലിയുടെ ഗോളെന്നുറച്ച ഒന്നാന്തരം ഹെഡ്ഡർ കാമറൂൺ ഗോളി തട്ടിയകറ്റി.22-ാം മിനിറ്റില്‍ ഫ്രെഡിന് ബോക്‌സിനുള്ളില്‍ വെച്ച് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
28-ാം മിനിറ്റില്‍ ബ്രസീലിന് കാമറൂണ്‍ ബോക്‌സിന് തൊട്ടുപുറത്തുവെച്ച് ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ കിക്കെടുത്ത് റോഡ്രിഗോയ്ക്ക് പിഴച്ചു. പന്ത് പ്രതിരോധമതിലില്‍ തട്ടിത്തെറിച്ചു.33ആം മിനുട്ടിൽ ബ്രസീലിന് വീണ്ടുമൊരു ഫ്രീകിക്ക്. ബോക്സിന്റെ തൊട്ടു മുൻപിൽ.ഡാനി ആൽവെസിന്റെ കിക്ക് മുകളിലൂടെ പറന്നു38-ാം മിനിറ്റില്‍ യുവതാരം ആന്റണിയുടെ ദുര്‍ബലമായ ഷോട്ട് ഗോള്‍കീപ്പര്‍ ഡെവിസ് കൈയ്യിലൊതുക്കി. 45 ആം മിനുട്ടിൽ ബോക്‌സിന്റെ അരികിൽ നിന്നും ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഷോട്ട് കാമറൂൺ കീപ്പർ ഡേവിസ് എപാസി തട്ടിയകറ്റി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ കാമറൂൺ താരം ബ്രയാൻ എംബ്യൂമോയുടെ ഗോളെന്നുറച്ച ഹെഡ്ഡർ പണിപ്പെട്ടാണ് എഡേഴ്സൺ രക്ഷപെടുത്തിയത്.
51 ആം മിനുട്ടിൽ കാമറൂൺ ഫോർവേഡ് വിൻസെന്റ് അബൂബക്കറിന്റെ ഷോട്ട് പോസ്റ്റിനൊരുമി പുറത്തേക്ക് പോയി. 54 ആം മിനുട്ടിൽ ബ്രസീൽ മൂന്നു മാറ്റങ്ങൾ വരുത്തി.56-ാം മിനിറ്റില്‍ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ മാര്‍ട്ടിനെല്ലി ഉഗ്രന്‍ ഷോട്ട് പോസ്റ്റിലേക്കുതിര്‍ത്തെങ്കിലും അവിശ്വസനീയമായി കീപ്പർ അത് തട്ടിയകറ്റി. പിന്നാലെ മിലിറ്റാവോയ്ക്കും മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിനും ലക്ഷ്യം കാണാനായില്ല. ഗോളിനായി ബ്രസീൽ കൂടുതൽ ആക്രമിച്ചു കളിച്ചെങ്കിലും കാമറൂൺ പ്രതിരോധം തകർക്കാൻ കഴിഞ്ഞില്ല.ഇന്‍ജുറി ടൈമില്‍ വലകുലുക്കി കാമറൂണ്‍ ഹെഡറിലൂടെ വിൻസെന്റ് അബൂബക്കർ ആണ് ഗോൾ നേടിയത്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/GZLrZTWHs9FIWr6kVyt3vh
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ