സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സമരത്തിലേക്ക്

Share to

Perinthalmanna Radio
Date: 03-12-2022

സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. ഫിറ്റ്‌നെസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹനവകുപ്പ് അധിക തുക ഈടാക്കുന്നുവെന്നാണ് ബസ് ഉടമകളുടെ പരാതി. 1000 രൂപ ആയിരുന്ന ഫിറ്റനസ് ടെസ്റ്റ് തുക 13500 ആക്കിയ നടപടിക്കെതിരെ ബസുടമകൾ കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങിക്കുകയും ചെയ്തിരുന്നു. എന്നാൽ നേരത്തെ ഉണ്ടായിരുന്ന 1000 രൂപ ഈടാക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതെ ഇപ്പോഴും 13500 തന്നെയാണ് ഈടാക്കുന്നത് എന്നാണ് ബസുടമകളുടെ പരാതി. ഇതിൽ പ്രതിഷേധിച്ച് കോടതി അലക്ഷ്യത്തിന് കേസ് നൽകാനും സമരവുമായി മുന്നോട്ട് പോകാനുമാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം.

Share to

Leave a Reply

Your email address will not be published. Required fields are marked *