
Perinthalmanna Radio
Date: 06-12-2022
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ ഫുട് പാത്തുകളിൽ ഇരു ചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കാൽനട യാത്രികർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി പരാതി. ഏറെ തിരക്കുള്ള നഗരത്തിൽ ബൈപാസ് ജംക്ഷൻ അടക്കമുള്ള ഇടങ്ങളിലാണ് കാൽനട യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി ബൈക്കുകൾ നിറുത്തി യാത്രക്കാർ പോകുന്നത് ഇത് വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ എത്തുന്ന മുതിർന്നവരും സ്ത്രീകളും അടക്കമുള്ള വഴി യാത്രികരെ വലിയ രീതിയിൽ പ്രയാസത്തിലാക്കുന്നുണ്ട്. നഗരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥല പരിമിതിയുള്ളതാണ് വഴിയിൽ വാഹനങ്ങൾ നിറുത്തിയിടുന്നതിന് പ്രധാന കാരണം ബന്ധപ്പെട്ടവർ ഈ വിഷയത്തിൽ നടപടി കൈക്കൊള്ളണം എന്നാണ് വഴി യാത്രികാർ, തെരുവ് കച്ചവടക്കാർ അടക്കമുള്ളവരും പറയുന്നത്.
