Perinthalmanna Radio
Date: 08-12-2022
മലപ്പുറം: ജില്ലയില്‍ ഇന്ന് (ഡിസംബര്‍ എട്ട്) 17 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 481 ആയി. രോഗ ബാധയുടെ പശ്ചാത്തലത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. സ്കൂളില്‍ പോകുന്ന കുട്ടികള്‍ മൂക്കും വായും മൂടുന്ന വിധത്തില്‍ കൃത്യമായി മാസ്ക്ക് ധരിക്കണം. പനി, ചുമ, കണ്ണിന് ചുവപ്പ്, മൂക്കൊലിപ്പ്, ശരീരം മുഴുവന്‍ തിണര്‍ത്ത പാടുകള്‍ തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളവര്‍ ഒരിക്കലും സ്കൂളില്‍ പോകരുതെന്നും കുട്ടികള്‍ എല്ലാവരും പ്രതിരോധ കത്തിവെപ്പ് സ്വീകരിക്കുവാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.