Perinthalmanna Radio
Date: 08-12-2022
പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ ഏഴാമത് ഷോറൂം പെരിന്തല്‍മണ്ണയിൽ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ഫാമിലി വെഡ്ഡിംഗ് സെന്ററിനെ പെരുത്തിഷ്ടത്തോടെ പെരിന്തല്‍മണ്ണക്ക് സമർപിച്ചത്.
ഉദ്ഘാടന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ പി.ഷാജി, ഫാമിലി വെഡ്‌ഡിങ് സെന്റർ ഫൗണ്ടർ മാരായ ഇമ്പിച്ചി അഹ്‌മദ്, പി.എൻ അബ്ദുൽ ഖാദർ, ബിൽഡിങ് ഉടമ കുഞ്ഞി മുഹമ്മദ്, ഫാമിലി വെഡ്‌ഡിങ് സെന്റർ ഡയറക്ടർമാരായ അബ്ദുൽ ബാരി, അബ്ദു സലാം, മുജീബു റഹ് മാൻ, ശോഭിക ഡയറക്ടർ മാരായ മുഹമ്മദലി, ഉസ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
ഇന്ത്യക്കകത്തു നിന്നും പുറത്തു നിന്നും എത്തിച്ചു നൽകുന്ന വൈവിധ്യമാർന്ന സെലക്ഷനോട് കൂടി വിശാലമായ 4 നിലകളിലായിട്ടാണ് ഫാമിലിയുടെയുടെ ഏറ്റവും പുതിയ ഷോറൂം പെരുത്തിഷ്ട്ടത്തോടെ പെരിന്തല്മണ്ണക്ക് സമർപ്പിച്ചെതെന്നു മാനേജ്‌മെന്റ് അറിയിച്ചു.