Perinthalmanna Radio
Date: 09-12-2022
പെരിന്തൽമണ്ണ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സീഡ് ക്ലബ്ബ് മണ്ണു ദിനാചരണത്തോട് അനുബന്ധിച്ച് സ്‌കൂൾ അടുക്കള പച്ചക്കറി തോട്ട നിർമാണത്തിന് തുടക്കം കുറിച്ചു.
ശീതകാല പച്ചക്കറികളായ ക്വാളിഫ്ളവർ, കാബേജ് എന്നിവയും മത്തൻ, കുമ്പളം, വെള്ളരി, വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയവയുമാണ് അടുക്കളത്തോട്ട ജൈവ പച്ചക്കറി കൃഷിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പ്രഥമാധ്യാപകൻ പി. സക്കീർ ഹുസൈൻ തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ. രാമൻകുട്ടി, സീനിയർ അസിസ്റ്റന്റ് സി.എം. മഞ്ജുഷ, ക്ലബ്ബ് കോ-ഓർഡിനേറ്റർ കെ.ബി. ഉമ, അധ്യാപകരായ എ.പി. മനോജ്, രേണു ആർ. നാഥ്, അംബുജാക്ഷി, എൻ.ജി.സി. സ്റ്റുഡന്റ് കൺവീനർമാരായ റബീയ സുറൂറ, പി. ഹന്ന ഫാത്തിമ തുടങ്ങിയവരും എൻ.ജി.സി., സീഡ്, ഫോറസ്ട്രി ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു.