
Perinthalmanna Radio
Date: 09-12-2022
പട്ടിക്കാട്: അറ്റകുറ്റ പണിയുടെ ഭാഗമായി കഴിഞ്ഞ ബുധനാഴ്ച അടച്ച നിലമ്പൂർ- ഷൊർണൂർ റെയിൽവേ ലൈനിലെ പട്ടിക്കാട് റെയിൽവേ ഗേറ്റ് നാളെ രാവിലെ തുറക്കും. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ അറ്റകുറ്റ പണിയുടെ ഭാഗമായി അടച്ചിടുമെന്ന് സതേൺ റെയിൽവേ നേരത്തെ അറിയിച്ചിരുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നാളെ (ശനിയാഴ്ച) രാവിലെ ഒമ്പത് മണിയോടെ റെയിൽവേ ഗേറ്റ് തുറക്കും.
