ലോകകപ്പിൽ ആദ്യ സെമിയിൽ ഇന്ന് അർജന്റീനയും ക്രൊയേഷ്യയും നേർക്കുനേർ

Share to

Perinthalmanna Radio
Date: 13-12-2022

ദോഹ: കപ്പിലേക്ക്‌ കൂടുതൽ അടുക്കാനൊരു ജയംതേടി ലയണൽ മെസ്സിയുടെ അർജന്റീനയും ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയും ചൊവ്വാഴ്ച കളത്തിലിറങ്ങും. ഇരുടീമുകളും ഏറ്റുമുട്ടുന്ന ലോകകപ്പ് ഫുട്‌ബോളിലെ ആദ്യസെമിഫൈനൽ രാത്രി 12.30-ന് നടക്കും.

കളിജീവിതം സാർഥകമാക്കാൻ മെസ്സിക്കും മോഡ്രിച്ചിനും ലോകകപ്പ് നേട്ടം അനിവാര്യമാണ്. 2014-ലെ ഫൈനലിൽ ഒരു ഗോളിന് ജർമനിയോടു തോറ്റ് ഒരു കൈയകലത്തിൽ കപ്പ് നഷ്ടപ്പെട്ടയാളാണ് മെസ്സി. 2018-ലെ ഫൈനലിൽ ഫ്രാൻസിനോട് 4-2നു തോറ്റ് അതേ നഷ്ടം സംഭവിച്ചയാളാണ് മോഡ്രിച്ച്. ഇരുവരും ടീമിന്റെ നായകരും നട്ടെല്ലുമാണ്.

ഈ ലോകകപ്പിലെ അഞ്ചു കളികളിൽ ഒന്നിൽപ്പോലും തോൽക്കാതെയാണ് ക്രൊയേഷ്യ സെമിയിലെത്തിയത്. ആദ്യകളിയിൽ തോറ്റ അർജന്റീന പക്ഷേ, പിന്നീടൊരു മത്സരവും തോറ്റിട്ടില്ല.

ലോകറാങ്കിങ്ങിൽ അർജന്റീന മൂന്നാമതും ക്രൊയേഷ്യ പന്ത്രണ്ടാമതുമാണ്. റാങ്കിങ്ങിലെ വ്യത്യാസം പക്ഷേ, കണക്കിലെ കൗതുകം മാത്രമാണ്. കാരണം, ഒന്നാം സ്ഥാനത്തുള്ള ബ്രസീലിനെ തോൽപ്പിച്ചാണ് ക്രൊയേഷ്യ സെമിയിൽ എത്തിയിരിക്കുന്നത്.

Share to

Leave a Reply

Your email address will not be published. Required fields are marked *