
Perinthalmanna Radio
Date: 22-12-2022
പെരിന്തൽമണ്ണ: റേഷൻ കടകളിൽ പുഴുക്കല്ലരി ലഭ്യമാക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രഖ്യാപിച്ച ഭക്ഷ്യ സമരം പെരിന്തൽമണ്ണ സിവിൽ സപ്ലൈ ഓഫീസിന് മുമ്പിൽ നടന്നു. പെരിന്തൽമണ്ണ ലീഗ് ഓഫീസ് പരിസരത്ത് നിന്നും പ്രകടനമായി വന്ന യൂത്ത് ലീഗ് പ്രവർത്തകരെ സപ്ലൈ ഓഫീസിന് മുമ്പിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ സമരം സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ഉപാധ്യക്ഷനും മലപ്പുറം മുനിസിപ്പൽ ചെയർമാനുമായ മുജീബ് കാടേരി ഉത്ഘാടനം ചെയ്തു. പുഴുക്കലരി ഉൾപ്പെടെ അവശ്യ സാധനങ്ങൾ റേഷൻ കടയിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സപ്ലൈ ഓഫീസർക്ക് നിവേദനം നൽകി. പെരിന്തമണ്ണ മണ്ഡലം മുസ്ലിം യൂത്ത് പ്രസിഡൻ്റ് സിദ്ദീഖ് വാഫി സ്വാഗതവും മങ്കട മണ്ഡലം മുസ്ലിം യൂത്ത് പ്രസിഡൻ്റ് റാഫി അധ്യക്ഷനുമായിരുന്നു. പെരിന്തമണ്ണ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് എകെ നാസർ, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് കുരിക്കൾ മുനീർ, പെരിന്തൽമണ്ണ മുനിസിപ്പൽ കൗൺസിലർമാരായ സലീം താമരത്ത്, ജാഫർ പത്തത്ത്, പച്ചീരി ഫാറൂഖ്, അനീസ് വെള്ളില, സക്കീർ മണ്ണാർമല, ശരീഫ് വി.ടി, ശിഹാബ് ചോലയിൽ. ഹബീബ് മണ്ണേങ്കൽ, സുൽഫിക്കറലി അമ്മിനിക്കാട്, ജാഫറലി തേറമ്പൻ, മുൻഷിർ മേലാറ്റൂർ, ശാഹുൽ ഹമീദ് പുഴക്കാട്ടിരി എന്നിവർ സംസാരിച്ചു.
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
