
Perinthalmanna Radio
Date: 22-12-2022
പെരിന്തൽമണ്ണ: പട്ടിക്കാട് സ്കൂൾ മൈതാനത്ത് നടക്കുന്ന കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളെ കാത്തിരിക്കുന്നത് ഫുട്ബോൾ പ്രേമികളുടെ സ്വർണക്കപ്പും.
ഒരു മാസം നീളുന്ന ടൂർണമെന്റിൽ കാദറലി ട്രോഫിക്ക് പുറമെ അര ലക്ഷത്തിലേറെ രൂപ വീതമാണ് ജേതാക്കൾക്കും രണ്ടാം സ്ഥാനക്കാർക്കും ക്ലബ് സമ്മാനിക്കുക. ഇതിനു പുറമേയാണ് ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മ സ്വർണക്കപ്പ് നൽകുന്നത്. കൂട്ടായ്മയുടെ ഭാരവാഹികളായ നാസർ നെല്ലിക്കുത്ത്, ഷഹീൽ, ശിവൻ പട്ടാമ്പി എന്നിവർ ചേർന്ന് ട്രോഫി സംഘാടക സമിതി ഭാരവാഹികളായ പച്ചിരി ഫാറൂഖ്, മണ്ണിൽ ഹസ്സൻ, കുറ്റീരി മാനുപ്പ തുടങ്ങിയവർക്ക് കൈമാറി.
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
