കറൻസി രഹിത പണമിടപാട് രീതി കെ.എസ്.ആർ.ടി.സിയിലും എത്തുന്നു

Share to

Perinthalmanna Radio
Date: 28-12-2022

തട്ടുകടകളിൽ വരെ നടപ്പിൽവന്ന കറൻസി രഹിത പണമിടപാട് രീതി കെ.എസ്.ആർ.ടി.സിയിലും എത്തുന്നു. പണം കരുതാതെ ബസിൽ കയറാം, യാത്രാക്കൂലി കണ്ടക്ടർ പറയുമ്പോൾ മൊബൈൽ ഫോണിൽ ബസിൽ ഒട്ടിച്ചിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്യുക, തുക ട്രാൻസ്ഫറായാൽ ടിക്കറ്റ് കൈയിൽ കിട്ടും. റിസർവേഷൻ കൗണ്ടറുകളിലും ക്യു.ആർ കോഡ് പതിക്കും. പദ്ധതി ഇന്ന് മന്ത്രി ആന്റണി രാജു അവതരിപ്പിക്കും.
കറൻസിരഹിത പണമിടപാടിന് കെ.എസ്.ആ‌ർ.ടി.സി കഴിഞ്ഞ മാസം മുതൽ റീചാർജ് ചെയ്യാവുന്ന സ്‌മാർട്ട് ട്രാവൽ കാർഡുകൾ പുറത്തിറക്കിയിരുന്നു. തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കിയ ട്രാവൽ കാർഡ് താമസിയാതെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.

മെച്ചങ്ങൾ

1 ചില്ലറയുടെയും ബാക്കിയുടെയും പേരിലുള്ള കശപിശ ഒഴിവാകും

2 ടിക്കറ്റ് നൽകാതെ യാത്രക്കാരെ അനുവദിക്കുന്ന തട്ടിപ്പ് നടക്കില്ല

4 ട്രിപ്പിനൊടുവിൽ പണം എണ്ണി തിട്ടപ്പെടുത്തി ഒത്തുനോക്കുന്നതിൽ നിന്ന് കണ്ടക്ടർമാർക്ക് മോചനം

‘മാറുന്ന കാലത്തിന് അനുസരിച്ചുള്ള പരിഷ്ക്കാരങ്ങളാണ് കെ.എസ്.ആർ.ടി.സി.യിലും നടപ്പിലാക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *