
Perinthalmanna Radio
Date: 28-12-2022
പെരിന്തൽമണ്ണ: പ്രധാന മന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതി പ്രകാരം പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മണ്ണാര്‍മല- പച്ചീരിപ്പാറ- തേലക്കാട് റോഡില്‍ വാഹന ഗതാഗതം ഇന്ന് (ഡിസംബര്‍ 28) മുതല്‍ ഒരു മാസത്തേക്ക് ഭാഗികമായോ ചില ദിവസങ്ങളില്‍ പൂര്‍ണമായോ നിരോധിക്കും. മണ്ണാര്‍മല- പച്ചീരിപ്പാറ വരെയുള്ള 2.5 കി.മി വരെയുള്ള ഭാഗമാണ് അടച്ചിടുന്നത്. പ്രദേശ വാസികള്‍ അത്താണി- പച്ചീരി സ്‌കൂള്‍ റോഡ്, മുണ്ടക്കല്‍ത്തൊടി റോഡ്, പച്ചീരി കിഴക്കേമുക്ക് റോഡ്, പച്ചീരി- വേങ്ങൂര്‍- പള്ളിപ്പടി റോഡ് എന്നിവ ഉപയോഗിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
