ഡിസംബറിലെ റേഷന്‍ വിതരണം ജനുവരി അഞ്ചു വരെ നീട്ടി

Share to

Perinthalmanna Radio
Date: 01-01-2023

തിരുവനന്തപുരം: ഇ-പോസ് മെഷീന്റെ മെല്ലെപ്പോക്ക് കാരണം ഡിസംബറിലെ റേഷൻ വിതരണം ജനുവരി അഞ്ച് വരെ നീട്ടിയതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ശനിയാഴ്ച രാത്രി വരെ 77.36 ശതമാനം പേരാണ് റേഷൻ വാങ്ങിയത്. ബാക്കിയുള്ളവർക്കും ലഭ്യമാക്കാനാണ് തീയതി നീട്ടിയത്.

ഈ മാസവും സമയ ക്രമീകരണം ഉണ്ട്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ രണ്ടു മുതൽ 7 വരെയും 16 മുതൽ 21 വരെയും രാവിലെ 8 മുതൽ ഒന്നു വരേയും ബാക്കി ദിനങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 7 വരേയും റേഷൻ കടകൾ പ്രവർത്തിക്കും.

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *