Wednesday, December 25

പെരിന്തൽമണ്ണയിൽ ത്രൈമാസ ലഹരിവിരുദ്ധ കാമ്പയിൻ സമാപിച്ചു

Share to

Perinthalmanna Radio
Date: 02-01-2023

പെരിന്തൽമണ്ണ: നജീബ് കാന്തപുരം എം.എൽ.എ.യുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കിയ റെലിക്ട-22 ത്രൈമാസ ലഹരിവിരുദ്ധ കാമ്പയിൻ സമാപിച്ചു. കാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ ‘പെരിൽ’ ഹ്രസ്വചിത്രത്തിന്റെ പ്രദർശനവും കാമ്പയിൻ സമാപനസംഗമവും പെരിന്തൽമണ്ണ വിസ്‌മയ തിയേറ്ററിൽ എം.എൽ.എ. ഉദ്ഘാടനംചെയ്തു.

ക്രിയ വിദ്യഭ്യാസപദ്ധതിയും മുദ്ര എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് നിർമിച്ച ലഹരി ഉപയോഗത്തിന്റെ വിപത്തും മോചനവും പ്രമേയമാക്കിയ ചിത്രം സക്കീർ മണ്ണാർമലയാണ് സംവിധാനംചെയ്തത്.

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും ഗ്രാമസഭകളിലും ചിത്രം പ്രദർശിപ്പിക്കും. ചിത്രത്തിന് പേരു നിർദേശിച്ച പി. അബിൽദാസിന് എം.എൽ.എ. ഉപഹാരം നൽകി.

ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ അധ്യക്ഷതവഹിച്ചു. വിദ്യാർഥി റിഷാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ സി. സുകുമാരൻ, കെ.ടി. അഫ്‌സൽ, വിവിധ പഞ്ചായത്തംഗങ്ങൾ, സി. സേതുമാധവൻ, ഇബ്രാഹിം സുബ്ഹാൻ, ഉബൈദ്‌ ഖാൻ, കല്ലിങ്ങൽ മുഹമ്മദ്, ശശി, സക്കീർ മണ്ണാർമല, കുറ്റീരി മാനുപ്പ, സിദ്ദീഖ് വാഫി തുടങ്ങിയവർ പ്രസംഗിച്ചു. ചിത്രത്തിലെ അഭിനേതാക്കളെയും ആദരിച്ചു.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *