പുതുവർഷത്തലേന്ന് വാഹന പരിശോധന; 161 കേസുകള്‍ ജില്ലയിൽ മാത്രം രജിസ്റ്റര്‍ ചെയ്തു

Share to

Perinthalmanna Radio
Date: 02-01-2023

മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എംവിഡി പുതുവത്സര രാവിൽ നടത്തിയ പരിശോധനയിൽ പിഴയായി ഈടാക്കിയത് വൻ തുക. 4,10,330 രൂപയാണ് പിഴ ചുമത്തിയത്. ജില്ലയിലെ എല്ലാ താലൂക്കിലെയും പ്രധാന റോഡുകൾ, ദേശീയ- സംസ്ഥാന- ഗ്രാമീണ പാതകൾ, പ്രധാന നഗരങ്ങൾ തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ചാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. വിവിധ സ്ക്വാഡുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരാണ് ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശപ്രകാരം ആർടിഒ സി വി എം ഷരീഫിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ആരംഭിച്ച പരിശോധന ഞായറാഴ്ച പുലർച്ചെ ആറുമണി വരെ നീണ്ടു. പരിശോധനാ മുന്നറിയിപ്പ് നൽകിയിട്ടു പോലും 12 മണിക്കൂർ കൊണ്ട് 161 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അപകടം വരുത്തുന്ന രീതിയിലുള്ള വാഹനമോടിക്കൽ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസർ, മദ്യപിച്ചുള്ള വാഹനമോടിക്കൽ, നിയമവിരുദ്ധമായ ലൈറ്റുകൾ മുതലായവയുമായി റോഡിൽ ഇറങ്ങുന്നവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *