ഫയല്‍ നീങ്ങും ഇനി അഞ്ച് മിനിട്ടില്‍; സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ‘ഇ-ഫയല്‍’

Share to

Perinthalmanna Radio
Date: 03-01-2023

തിരുവനന്തപുരം: ഈ മാസത്തോടെ സെക്രട്ടേറിയറ്റിലെ മാതൃകയിൽ സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലെയും ഫയൽ നീക്കം പൂർണമായി ഇ-ഓഫീസ് വഴിയാക്കും. സർക്കാർ വകുപ്പുകൾ തമ്മിലുള്ള ആശയവിനിമയം ഇലക്ട്രോണിക്കാക്കി മാറ്റാനുള്ള സാങ്കേതിക ഒരുക്കങ്ങൾ ഉടനടി പൂർത്തിയാക്കാൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പ്രത്യേകം നിർദേശം നൽകി. ഇത് നടപ്പാകുന്നതോടെ സർക്കാർ ഓഫീസുകളിൽ കടലാസു ഫയലുകളുണ്ടാവില്ല.

സെക്രട്ടേറിയറ്റിലെ ഫയൽനീക്കം നേരത്തേതന്നെ ഓൺലൈനാക്കിയിരുന്നു. ഫയൽനീക്കം സുഗമമാക്കാനും ഫയൽ പരിശോധിക്കുന്ന ഉദ്യോഗസ്ഥതട്ടുകളുടെ എണ്ണംകുറയ്ക്കാനുമായി നവംബർ 26-ന് കേരള സെക്രട്ടേറിയറ്റ് മാന്വലിൽ ഭേദഗതി വരുത്തി. മറ്റു സർക്കാർ ഓഫീസുകൾക്കുള്ള ഓഫീസ് നടപടിച്ചട്ടം ഡിസംബർ മൂന്നിന് ഭേദഗതി ചെയ്തു.

ഇതിനു പുറമേ, കേന്ദ്ര ഐ.ടി. മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി) സജ്ജമാക്കിയ ഏറ്റവും പുതിയ ഇ-ഓഫീസ് സോഫ്റ്റ്വേർ എല്ലാ ഓഫീസുകൾക്കും ലഭ്യമാക്കി. ഇങ്ങനെ, സർക്കാരിന്റെ ഫയൽ നീക്കം മുഴുവനായി ഈ മാസത്തോടെ ഇ-ഓഫീസിലേക്കു മാറ്റാനാണ് നിർദേശം. ഫയൽനീക്കമറിയാൻ പൗരന്മാർക്ക് കൂടുതൽ അവസരമൊരുക്കി പൊതുജനപ്രശ്നപരിഹാരവും പൂർണമായി ഓൺലൈനാവും.

ഒരു ഫയൽ നീക്കത്തിനു ചുരുങ്ങിയത് രണ്ടാഴ്ചയാണ് സമയം. ഇ-ഓഫീസോടെ വലിയ നടപടിക്രമങ്ങൾ ഇല്ലാത്ത ഫയൽനീക്കം അഞ്ചുമിനിറ്റിൽ സാധ്യമാവും. ഓഫീസുകൾ തമ്മിലുള്ള കത്തിടപാടുകൾ, ഉത്തരവുകൾ, സർക്കുലർ, രശീതി, ഫയൽ തുടങ്ങിയവയൊക്കെ ഇ-ഓഫീസിലൂടെ അയക്കും.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *