Perinthalmanna Radio
Date: 05-01-2023
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വഴിപാടായി ഇ -ഭണ്ഡാരം സമർപ്പിച്ചു. മലബാർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ ടി.സി. ബിജു ഭണ്ഡാരം അനാവരണം ചെയ്തു. ഡോ. കൃഷ്ണൻകുട്ടി ആദ്യ കാണിക്ക സമർപ്പിച്ചു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എം. വേണുഗോപാൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മലപ്പുറം റീജണൽ ഓഫീസ് ചീഫ് മാനേജർ ശ്രീനിവാസൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അങ്ങാടിപ്പുറം ശാഖാ മേനേജർ എസ്. ആനന്ദ്, തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റി പ്രതിനിധി കെ.സി. സതീശൻ രാജ, ക്ഷേത്രം മേൽശാന്തി പി.എം. ശ്രീനാഥ് നമ്പൂതിരി, ജീവനക്കാരായ പി. ഗിരി, എ. ബിജു, കെ.ടി. അനിൽകുമാർ, വി.കെ. ദിലീപ്, പി. ഈശ്വര പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ