
Perinthalmanna Radio
Date: 05-01-2023
അങ്ങാടിപ്പുറം: ഷൊർണൂർ – നിലമ്പൂർ റെയിൽപാതയിൽ വൈദ്യുതീകരണം വൈകുന്നത് മുറിച്ചു നീക്കേണ്ട മരങ്ങൾ ടെൻഡർ ചെയ്യാൻ ആകാത്തതിനാലെന്ന് പാലക്കാട് ഡിആർഎം ത്രിലോക് കോത്താരി അറിയിച്ചു. മരങ്ങൾക്ക് സാമൂഹിക വന വൽക്കരണ വിഭാഗം നിശ്ചയിച്ച ഉയർന്ന വിലയ്ക്ക് ടെൻഡർ എടുക്കാൻ ആളില്ല. നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ പി.വി.അബ്ദുൽ വഹാബ് എംപിയുമായി ഡിആർ എം നടത്തിയ ചർച്ചയിൽ ആണ് തടസ്സം വിശദീകരിച്ചത്. വൈദ്യുതീകരണം ഒക്ടോബറിൽ പൂർത്തി ആക്കേണ്ടതായിരുന്നു. എൽ ആൻഡ് ടി ആണ് കരാർ എടുത്തത്. നിശ്ചിത വിലയ്ക്ക് മരം മുറിച്ചെടുക്കാൻ ആളെത്താത്തത് ജോലി മന്ദഗതിയിൽ ആക്കിയെന്ന് ഡിആർഎം വിശദീകരിച്ചു.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
