
Perinthalmanna Radio
Date: 06-01-2023
മലപ്പുറം∙ ഇന്നലെ പുറത്തിറക്കിയ അന്തിമ പട്ടികയിൽ ജില്ലയിലുള്ളത് 32,18,444 വോട്ടർമാർ. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയെ അപേക്ഷിച്ച് 78158 വോട്ടർമാരുടെ കുറവ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളതും സ്ത്രീ വോട്ടർമാരുള്ളതും പ്രവാസി വോട്ടർമാരുള്ളതും മലപ്പുറം ജില്ലയിലാണ്. ജില്ലയിലെ ആകെ വോട്ടർമാരിൽ പുരുഷന്മാരാണു കൂടുതൽ. എന്നാൽ, 7 നിയമസഭാ മണ്ഡലങ്ങളിൽ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാരുണ്ട്. പൊന്നാനിയിൽ പുരുഷന്മാരെക്കാൾ ആറായിരത്തോളം സ്ത്രീ വോട്ടർമാർ കൂടുതലുണ്ട്. ജില്ലയിലെ ട്രാൻസ്ജെൻഡർ വോട്ടർമാരുടെ എണ്ണം 26 ആണ്. 7 പേരുള്ള തിരൂരിലാണ് ഏറ്റവും കൂടുതലുള്ളത്.
ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് വണ്ടൂരിലാണ്– 222618. കുറവ് ഏറനാട് മണ്ഡലത്തിൽ– 175359. നിലമ്പൂർ, വണ്ടൂർ, മഞ്ചേരി, പെരിന്തൽമണ്ണ, തിരൂർ, തവനൂർ, പൊന്നാനി മണ്ഡലങ്ങളിലാണു സ്ത്രീ വോട്ടർമാർക്കു ഭൂരിപക്ഷം. ജില്ലയിലാകെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 78158 വോട്ടർമാർ കുറഞ്ഞപ്പോൾ ഇതിൽ 44,431 വനിതാ വോട്ടർമാരാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാരുള്ള ജില്ല മലപ്പുറമാണ്– 15126. ഇതിൽ പുരുഷന്മാർക്കു വൻ ഭൂരിപക്ഷമുണ്ട്. 14596 പേർ പുരുഷന്മാരാണ്. സ്ത്രീകൾ 528 മാത്രം. ജില്ലയിൽ ആകെ വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായപ്പോൾ ട്രാൻസ്ജെൻഡർ വോട്ടർമാരുടെ എണ്ണം കൂടി. നേരത്തേ 24 ആയിരുന്നത് 26 ആയി.
നിയമസഭാ മണ്ഡലങ്ങളിലെവോട്ടർമാരുടെ എണ്ണം
കൊണ്ടോട്ടി : 200823
ഏറനാട് : 175359
നിലമ്പൂർ : 217436
വണ്ടൂർ : 222618
മഞ്ചേരി : 203014
പെരിന്തൽമണ്ണ : 208205
മങ്കട : 208283
മലപ്പുറം: 208185
വേങ്ങര : 181632
വള്ളിക്കുന്ന് : 193993
തിരൂരങ്ങാടി : 192042
താനൂർ : 187191
തിരൂർ : 221008
കോട്ടയ്ക്കൽ : 210581
തവനൂർ : 192290
പൊന്നാനി : 195784
∙ആകെ വോട്ടർമാർ : 3218444
പുരുഷന്മാർ : 1610171
സ്ത്രീകൾ : 1608247
ട്രാൻസ്ജെൻഡർ : 26
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
