
Perinthalmanna Radio
Date: 08-01-2023
പെരിന്തൽമണ്ണ: താഴേക്കോട് കരിങ്കാളിക്കാവിൽ പുതുവത്സരാഘോഷത്തിനിടെ പോലീസിനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ. കരിങ്കാളികാവ് സ്വദേശികളായ കാട്ടുരായിൽ ബാലകൃഷ്ണൻ(37), കണ്ണാത്തിയിൽ ബാബുമോൻ(26) എന്നിവരെയാണ് പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സി. അലവിയും സംഘവും അറസ്റ്റുചെയ്തത്. കേസിൽ തൊണ്ടിയിൽ നിഷാന്തിനെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഒളിവിലായിരുന്ന ബാബുമോനെ മേലേ കൊടക്കാട്ടുള്ള ബന്ധുവീട്ടിൽനിന്നും ബാലകൃഷ്ണനെ കരിങ്കാളികാവിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. 31-ന് രാത്രി ഒന്നോടെ കരിങ്കാളികാവിലായിരുന്നു സംഭവം. പട്രോളിങ്ങിനിടെ സ്ഥലത്തെത്തിയ പോലീസ് ഡി.ജെ. പാർട്ടി നടത്തുകയായിരുന്ന ഒരുകൂട്ടം ആളുകളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. തുടർന്ന് പോലീസ് ജീപ്പിന് നേരെ കല്ലെറിയുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന എസ്.ഐ. ഉദയൻ, സീനിയർ സി.പി.ഒ. ഉല്ലാസ് എന്നിവർക്ക് പരിക്കേറ്റു. ജീപ്പിന്റെ വശത്തെ ചില്ല് തകർന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം ഊർജിതമാക്കിയിരുന്നു. പിടിയിലായവരെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
