Perinthalmanna Radio
Date: 09-01-2023
അങ്ങാടിപ്പുറം : മലിനമായതിനെ തുടർന്ന് ഉപയോഗ യോഗ്യമല്ലാതായ മുതുവറ മഹാവിഷ്ണു ക്ഷേത്രക്കുളം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിച്ചു. കുളത്തിലെ വെള്ളം, ക്ഷേത്രത്തിലെ രണ്ടു കിണറുകളിലെ വെള്ളം, ക്ഷേത്രത്തിനു തൊട്ടടുത്ത വാഹന വില്പന ശാലയിലെ മലിന ജലം, സ്ഥാപനത്തിനോട് ചേർന്നുള്ള വീട്ടിലെ വെള്ളം എന്നീ സാമ്പിളുകൾ പരിശോധനയ്ക്കായി കൊണ്ടുപോയി.
ശേഖരിച്ച ഈ വെള്ളം ബോർഡിന്റെ ലാബിൽ പരിശോധന നടത്തും. മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ് എൻജിനീയർ പി. രേഷ്മ, സീനിയർ സയിന്റിഫിക് അസിസ്റ്റന്റ് കെ.ടി. ഷഹർബാൻ, ഉദ്യോഗസ്ഥരായ ബിനോയ്, അലി എന്നിവരാണ് പരിശോധനയ്ക്ക് എത്തിയത്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ