
Perinthalmanna Radio
Date: 15-01-2023
പട്ടിക്കാട്: ഹൈസ്കൂൾ സ്റ്റേഡിയത്തിൽ നടക്കുന്ന അമ്പതാമത് കാദറലി സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ വിജിയികളെ കാത്തിരിക്കുന്നത് അതിമനോഹരമായ സ്വർണനിറമുള്ള ട്രോഫി. ഒരുകൂട്ടം ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ ഓൾ ഇന്ത്യ വാട്സാപ്പ് ഗ്രൂപ്പാണ് ഈ ട്രോഫി സമ്മാനിച്ചിട്ടുള്ളത്.
ഗ്രൂപ്പിന്റെ അഡ്മിൻമാരായ നാസർ നെല്ലിക്കുത്ത്, ഷഹീൽ, ശിവൻ പട്ടാമ്പി എന്നിവർ ടൂർണമെന്റ് കമ്മിറ്റിക്ക് ദിവസങ്ങൾക്കു മുൻപുതന്നെ ട്രോഫി കൈമാറി. ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽവെച്ച് ഭാരവാഹികൾ ഏറ്റുവാങ്ങി. ഗോൾഡൻ ട്രോഫിക്ക് പുറമേ സെവൻസ് ഫുട്ബോളിന്റെ അതികായകൻമാരായിരുന്ന അകാലത്തിൽ മരിച്ച കാദറിന്റെയും മുഹമ്മദലിയുടെയും പേരിലുള്ള ട്രോഫികളും വിജയികളെ കാത്തിരിക്കുകയാണ്.
49 വർഷം സെവൻസ് ഫുട്ബോൾ സംഘടിപ്പിച്ച കേരളത്തിൽത്തന്നെ ഏറ്റവും പഴക്കംചെന്ന കാദറലി സ്പോർട്സ് ക്ലബ്ബിന്റെ ഗോൾഡൻ ജൂബിലി ടൂർണമെന്റ് കൂടിയാണ് പട്ടിക്കാട് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ നടക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലുള്ള ക്ലബ്ബ് ടൂർണമെന്റിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതം ഇത്തവണയും അതിനായിത്തന്നെ വിനിയോഗിക്കും.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
