പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപണം; പെരിന്തൽമണ്ണയിൽ പന്ത്രണ്ടുകാരന് ക്രൂരമര്‍ദനം

Share to

Perinthalmanna Radio
Date: 16-01-2023

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസ്സുകാരനെ സ്ഥലം ഉടമ ക്രൂരമായി മര്‍ദിച്ചു. ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. സ്ഥലം ഉടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും ചവിട്ടിയെന്നും കുട്ടി പറയുന്നു. കാലിന്റെ എല്ല് പൊട്ടിയ കുട്ടി ചികില്‍സയിലാണ്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കുട്ടിക്ക് ആവശ്യമായ ചികിത്സയും നിയമപരമായ പരിരക്ഷയും ഉറപ്പ് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി.‌
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *