വോട്ടുപെട്ടി പെരിന്തൽമണ്ണയിൽ എത്തിച്ചു; പെട്ടി പൊട്ടിച്ചിട്ടുണ്ടെന്ന് യു.ഡി.എഫ് ആരോപിച്ചു

Share to

Perinthalmanna Radio
Date: 17-01-2023

പെരിന്തൽമണ്ണ: സബ്ട്രഷറിയിൽനിന്നു കാണാതായ ബാലറ്റുകളടങ്ങുന്ന പെട്ടി പെരിന്തൽമണ്ണ സബ്കളക്ടർ ഓഫീസിലെത്തിച്ചു. രാത്രി ഒൻപതോടെയാണ് പോലീസ് സംരക്ഷണത്തിൽ സബ്കളക്ടർ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തിൽ പെട്ടി എത്തിച്ചത്. ഓഫീസ് വളപ്പിൽ കൂടിനിന്ന യു.ഡി.എഫ്. പ്രവർത്തകർ മുദ്രാവാക്യംവിളിച്ച് പ്രതിഷേധിച്ചു. 9.20-ഓടെ നേരത്തേ സബ്ട്രഷറിയിലുണ്ടായിരുന്ന ബാലറ്റുകളടങ്ങിയ പെട്ടികൂടി ട്രഷറിയിൽനിന്നു കൊണ്ടുവന്ന് സബ്കളക്ടറുടെ കാബിനിലേക്കു മാറ്റി. ഇതോടെ മലപ്പുറത്തുനിന്നെത്തിച്ച പെട്ടി തുറന്നിരുന്നുവെന്നും രേഖകളിൽ കൃത്രിമം നടത്തിയിട്ടുണ്ടെന്നും ആരോപിച്ച് യു.ഡി.എഫ്. നേതാക്കൾ സബ്കളക്ടറെ സമീപിച്ചു. പെട്ടി കാണാതായതിനെക്കുറിച്ച് വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പെട്ടി കാണാതായതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ചൊവ്വാഴ്‌ച ഹൈക്കോടതിയിലും ഈ റിപ്പോർട്ട് സമർപ്പിക്കുമെന്നും സബ്കളക്ടർ അറിയിച്ചു. ഈ റിപ്പോർട്ടിന്റെ പകർപ്പ് യു.ഡി.എഫ്. സ്ഥാനാർഥിയുടെ മുഖ്യ ഏജന്റ് എസ്. അബ്ദുസലാം അടക്കമുള്ളവർ ആവശ്യപ്പെട്ടു. എന്നാൽ അതു നൽകാൻ നിർദേശമില്ലെന്നും വിവരാവകാശപ്രകാരം തേടാമെന്നും അറിയിച്ചു. പെട്ടി തുറന്നിരുന്നുവെന്നും അകത്തുള്ള സാമഗ്രികൾ സീൽചെയ്തുതന്നെ അതിലുണ്ടായിരുന്നുവെന്നും സബ്കളക്ടർ വിശദീകരിച്ചു. ഇതോടൊപ്പം ഈ പെട്ടികൾവെച്ച് സബ്കളക്ടറുടെ മുറി സീൽചെയ്യാൻ ഒപ്പിടണമെന്ന് സബ്കളക്ടർ ആവശ്യപ്പെട്ടു. എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ പ്രതിനിധികൾ എത്തിയിട്ടുണ്ടെന്നും അറിയിച്ചു. എന്നാൽ പെട്ടി തുറന്നപ്പോഴും രണ്ടാമത് പൂട്ടിയപ്പോഴും തങ്ങളുടെ സാന്നിധ്യമില്ലെന്നിരിക്കേ മുറി സീൽചെയ്യുന്നതിന് തങ്ങൾക്ക് സഹകരിക്കാനാവില്ലെന്ന് മുഖ്യ ഏജന്റ് അടക്കമുള്ളവർ സബ്കളക്ടറെ അറിയിച്ച് അവിടെനിന്നു മടങ്ങി. അവരുടെ അസാന്നിദ്ധ്യത്തിൽ രാത്രി പത്തു മണിയോടെ മുറി സീൽ ചെയ്തു. ———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *