
Perinthalmanna Radio
Date: 17-01-2023
പെരിന്തൽമണ്ണ: സംസ്ഥാനത്തുടനീളം ആരോഗ്യ വകുപ്പ് നടത്തി വരുന്ന പരിശോധനയുടെ ഭാഗമായി പെരിന്തൽമണ്ണയിലും പരിശോധന നടത്തി. നഗരത്തിലെ 10 ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ രണ്ട് ഹോട്ടലുകൾ അടച്ച് പൂട്ടിച്ചു. നാലു ഹോട്ടലുകൾക്ക് ജാഗ്രതാ നിർദ്ധേശവും നൽകി. പെരിന്തൽമണ്ണ ടൗണിൽ പ്രവർത്തിക്കുന്ന സിനാൻ കഞ്ഞി സ്റ്റാൾ, ഊട്ടി റോഡിൽ പ്രവർത്തിക്കുന്ന ജാസ്മിൻ റസ്റ്റോറൻ്റുമാണ് നഗരസഭാ ആരോഗ്യ വിഭാഗം പരിശോധനയുടെ ഭാഗമായി അടച്ചു പൂട്ടിയത്. ഇവിടെങ്ങളിൽ നിന്നുമായി പഴകിയ മത്സ്യ, മാംസങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
