
Perinthalmanna Radio
Date: 19-01-2023
പെരിന്തൽമണ്ണ മണ്ഡലത്തിലെ തപാൽ വോട്ട് അടങ്ങിയ പെട്ടി കാണാതായ സംഭവത്തിൽ ട്രഷറി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ ട്രഷറി ഡയറക്ടർ സസ്പെൻഡ് ചെയ്തു. പെരിന്തൽമണ്ണ ട്രഷറി ഓഫിസർ എൻ.സതീഷ് കുമാർ, സീനിയർ അക്കൗണ്ടന്റ് എസ്.രാജീവ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പെട്ടി മലപ്പുറത്തേക്കു കൊണ്ടു പോയ സമയത്ത് ട്രഷറിയുടെ ചുമതല ഇവർക്കായിരുന്നു. പെട്ടി നൽകിയപ്പോൾ വീഴ്ചയുണ്ടായെന്ന ജില്ലാ ട്രഷറി ഓഫിസറുടെ പ്രാഥമിക റിപ്പോർട്ട് കണക്കിലെടുത്താണു നടപടി. ട്രഷറി കോഡിലെ നടപടി ക്രമങ്ങളുടെ ലംഘനം ഉൾപ്പെടെ വീഴ്ചകളുണ്ടെന്നും വ്യക്തമായി.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
