
Perinthalmanna Radio
Date: 21-01-2023
മലപ്പുറം: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് സാമഗ്രികൾ പൂർണമായി നശിപ്പിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. കോവിഡ് കാരണം ഇവ നശിപ്പിക്കുന്നത് നീട്ടി വെച്ചിരുന്നതാണ്. പെരിന്തൽമണ്ണ തപാൽവോട്ട് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മറവിയിലാണ്ടുകിടന്ന ഈ വിഷയം വീണ്ടും കമ്മിഷന്റെ ശ്രദ്ധയിൽ വന്നത്. കോവിഡ് പശ്ചാത്തലത്തിൽ സാമഗ്രികൾ നശിപ്പിക്കുന്നത് സുപ്രീംകോടതി തടയുകയും ചെയ്തിരുന്നു.
2020 ഡിസംബറിലായിരുന്നു തിരഞ്ഞെടുപ്പ്. ഫല പ്രഖ്യാപനം 16-ന് നടന്നു. പരാതിയില്ലാത്ത വാർഡുകളുടെ സാമഗ്രികൾ ഒരു മാസത്തിനപ്പുറം സൂക്ഷിക്കേണ്ടതില്ലെന്നാണ് ചട്ടം. ഇതു നശിപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുകയും ചെയ്തു. അപ്പോഴാണ് കോവിഡ് പശ്ചാത്തലത്തിൽ പലർക്കും പരാതി നൽകാൻ സാവകാശം കിട്ടിയില്ലെന്ന് ആക്ഷേപം വന്നത്.
മറ്റു പല കാര്യങ്ങളിലും പരിധി നീട്ടിയതുപോലെ സാമഗ്രികൾ നശിപ്പിക്കുന്നതിന്റെ കാലാവധിയും നീട്ടണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
അതോടെ പലയിടത്തും നടപടി നീളുകയായിരുന്നു. കഴിഞ്ഞ വർഷം മധ്യത്തോടെ ഇക്കാര്യത്തിൽ കമ്മിഷൻ വീണ്ടും നിർദേശം നൽകിയിരുന്നു.
എന്നിട്ടും പലയിടങ്ങളിലും നശിപ്പിച്ചിരുന്നില്ല. അതു കൊണ്ടാണ് പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിന്‍റെ പെട്ടി കണ്ടെടുക്കാനായത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
