തൂതപ്പുഴയിൽ നിന്ന് കൂട്ടുകാർ മുങ്ങിയെടുത്തു അമാന്റെ ജീവൻ

Share to

Perinthalmanna Radio
Date: 22-01-2023

പെരിന്തൽമണ്ണ: വിവരമറിഞ്ഞ് നാട്ടുകാർ ഓടി എത്തിയ പ്പോഴേക്കും തൂതപ്പുഴയിലെ കയത്തിൽ നിന്നും ആ മൂന്ന് കുട്ടുകാർ മുങ്ങിയെടുത്തു അമാന്റെ വിലപ്പെട്ട ജീവൻ. ഒരു നിമിഷം തങ്ങൾ പാഴാക്കിയിരുന്നെങ്കിൽ.. ആ മൂന്ന് പേർക്കും അത് ആലോചിക്കാനേ വയ്യ. സുഹൃത്തുക്കളും ഒൻപതാം ക്ലാസിലെ സഹപാഠികളുമായ തിരുനാരായണപുരം ഞെരമ്പിത്തൊടി അമാൻ (14), ചെട്ട്യാങ്ങാടിയിലുള്ള താവുള്ളി കാഞ്ഞിര ക്കടവത്ത് ഷിസിൻ (15), യുപിയിലെ അജവദ് (15), ടിഎൻപുരം ചെട്ട്യാംതൊടി മുഹമ്മദ് അമീൻ (14) എന്നിവർ പുലാമന്തോൾ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്. സ്കൂളിൽ അവധി ദിന ഫുട്ബോൾ പരിശീലനത്തിന് പോയി മടങ്ങുമ്പോഴായിരുന്നു ആ സംഭവം.

കുന്തിപ്പുഴയിലെ പാലൂർ ചെട്ട്യങ്ങാടി ആലഞ്ചേരി കടവിനടുത്ത് എത്തിയപ്പോൾ കൈ കാലുകളും ശരീരവും കഴുകി വൃത്തിയാക്കാനാണ് പുഴയിൽ ഇറങ്ങിയത്. പുഴയിലിറങ്ങി കുളിക്കുന്നതിനിടെ അമാൻ ആഴത്തിലേക്ക് മുങ്ങി പോകുകയായിരുന്നു. സമീപത്തെ കുളിക്കടവിൽ ഉണ്ടായിരുന്ന സ്ത്രീകൾ ബഹളം വച്ചു. റോഡിൽ എത്തി അവിടെ ഉണ്ടായിരുന്നവരോട് വിവരം പറഞ്ഞു. കാർഗിൽ ക്ലബ് പ്രവർത്തകരും നാട്ടുകാരും എത്തിയപ്പോൾ പുഴയുടെ മറുകരയിൽ നാലു പേരെയും കണ്ടെത്തി.

ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിൽ തോണിയിൽ നാലു പേരെയും തിരിച്ചെത്തിച്ച് മുങ്ങിപ്പോയ കുട്ടിക്ക് പ്രഥമ ശുശ്രൂഷ നൽകി. കുട്ടികളെ നാലു പേരെയും സമീപത്തെ സ്കൂളിൽ എത്തിച്ചു. സുഹൃത്തിനെ രക്ഷപ്പെടുത്താൻ ജീവൻ പണയം വച്ച് പുഴയിലേക്ക് ചാടിയ 3 സഹ പാഠികളെയും നാട്ടുകാരും അധ്യാപകരും വിവിധ സംഘടനകളും അഭിനന്ദിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *