
Perinthalmanna Radio
Date: 22-01-2023
പെരിന്തൽമണ്ണ: പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ റേഷന്‍ കടയില്‍ പരിശോധന നടത്തി. എ.ഡി.എം എന്‍.എം മെഹറലി, ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനി എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തൽമണ്ണയിലെ റേഷന്‍ കടയിലാണ് പരിശോധന നടത്തിയത്. സ്റ്റോക്കുള്ള ഭക്ഷ്യ ധാന്യങ്ങളുടെയും വിതരണത്തിനായി വെച്ച മറ്റു വസ്തുക്കളുടെയും ഗുണനിലവാരം, ബില്ലിങ് ഉപകരണങ്ങളുടെ കാര്യക്ഷമത, പരാതി പുസ്തകം എന്നിവ പരിശോധിച്ചു. വിറ്റുവരവ് കണക്ക്, കടയില്‍ സ്റ്റോക്കുള്ള ധാന്യങ്ങളുടെ കണക്ക് എന്നിവ ശേഖരിച്ചു. ഭൗതിക സാഹചര്യങ്ങൾ, കുടി വെള്ളം, ഉപഭോക്താക്കൾക്കുള്ള ഇരിപ്പിടങ്ങൾ, സർക്കാർ അറിയിപ്പുകൾ, അടങ്ങിയ പോസ്റ്ററുകൾ, വൃത്തി എന്നിവ ഉറപ്പ് വരുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന. പരിശോധനാ റിപ്പോര്‍ട്ട് കേന്ദ്ര പൊതു വിതരണ മന്ത്രാലയത്തിന് കൈമാറും. പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസര്‍ അബ്ദുറഹ്മാൻ പോത്തൻകോടൻ റേഷനിങ് ഇന്‍സ്പെക്ടർ എസ് സതീഷ്, ജില്ലാ പ്രൊജക്റ്റ് മാനേജർ ജിതിന്‍ ജനാര്‍ദനന്‍ എന്നിവര്‍ പങ്കെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
